Latest NewsKeralaNews

വിഴിഞ്ഞം തുറമുഖ പദ്ധതി മുടക്കാന്‍ ശ്രമിച്ചവരാണ് ഇപ്പോള്‍ ക്രെഡിറ്റ് എടുക്കുന്നത്: കേന്ദ്രമന്ത്രി സുരേഷ് ഗോപി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി മുടക്കാന്‍ ശ്രമിച്ചവരാണ് ഇപ്പോള്‍ ക്രെഡിറ്റ് എടുക്കുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ‘ആരാണ് പദ്ധതി കൊണ്ടുവന്നതെന്ന് നെഞ്ചില്‍ കൈവച്ച് പറയണം. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട തള്ളുകാരോടൊപ്പം ഞാന്‍ ഇല്ല’, സുരേഷ് ഗോപി പറഞ്ഞു. 97 മുതല്‍ സമരം ചെയ്തവരാണ് വിഴിഞ്ഞതിനായി പ്രവര്‍ത്തിച്ചത്. ഇപ്പോള്‍ ക്രെഡിറ്റ് എടുക്കുന്ന മഹാന്മാര്‍ നെഞ്ചത്ത് കൈവച്ചെ പറയാവു ഇത് ആരുടെ പദ്ധതി എന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.

Read Also: കാഞ്ഞിരപ്പുഴ അണക്കെട്ടില്‍ അജ്ഞാത മൃതദേഹം

അതേസമയം വിഴിഞ്ഞം പദ്ധതി യാഥാര്‍ഥ്യമായതിന്റെ സന്തോഷ സൂചകമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കേക്ക് മുറിച്ച് മുന്‍തുറമുഖ വകുപ്പ് മന്ത്രി കെ. ബാബുവിന് മധുരം നല്‍കി ആഘോഷിച്ചു. കൊച്ചിയിലായിരുന്നു പരിപാടി. വിഴിഞ്ഞം തുറമുഖം യുഡിഎഫിന്റെ കുഞ്ഞാണെന്നും പദ്ധതി യാഥാര്‍ത്ഥ്യമാക്കിയതിന് പിന്നില്‍ ഉമ്മന്‍ ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യമാണെന്നും സതീശന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സതീശന്‍ കുറിപ്പ് പങ്കുവച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button