KeralaLatest NewsNews

സിനിമയില്‍ നിന്ന് ലഭിക്കുന്ന പ്രതിഫലം കൊണ്ട് ജനങ്ങള്‍ക്ക് ഉപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യും;കേന്ദ്ര മന്ത്രി സുരേഷ് ഗോപി

തൃശൂര്‍: കേരളത്തിലെ ഇടതുപക്ഷത്തിന്റെ ദുര്‍ഭരണത്തിന് ചങ്ങലപ്പൂൂട്ടിടണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇനിയുള്ള 2 വര്‍ഷവും അടുത്ത നിയമസഭ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പായിരിക്കണം നടത്തേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
വാടാനപ്പള്ളി ഏങ്ങണ്ടിയൂരില്‍ ബിജെപി സംഘടിപ്പിച്ച സ്വീകരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

Read Also: 10 വയസുകാരിയെ മയക്കുമരുന്ന് കലര്‍ന്ന പാനീയം നല്‍കി കൂട്ടബലാത്സംഗം ചെയ്തു : സംഭവം അറിഞ്ഞത് പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ

ജനങ്ങള്‍ നമ്മളെ ഭരണം ഏല്‍പ്പിക്കുന്നതിലേക്ക് എത്തിക്കുന്ന രീതിയില്‍ സ്ഥാനാര്‍ത്ഥികളെ പരുവപ്പെടുത്തണം. താന്‍ സിനിമയും ചെയ്യുമെന്നും അങ്ങനെ സിനിമകളില്‍ നിന്ന് കിട്ടുന്ന ശമ്പളത്തിന്റെ 5-8% തുക ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന കാര്യങ്ങളിലേക്ക് കൊടുക്കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button