KeralaUAE

വിദേശ വനിതയെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി മയക്കുമരുന്ന് നൽകി ലൈം​ഗിക പീഡനത്തിന് ഇരയാക്കി: യുവാവ് അറസ്റ്റിൽ

ഷൊർണൂർ: മലയാളിക്കൊപ്പം കഴിയുന്ന വിദേശ വനിതയെ ദുബായിലെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ലൈം​ഗിക പീഡനത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റിൽ. മുംബൈ ജോഗേശ്വരി വെസ്റ്റ്, മെഡോ പാർക്കിലെ സുഹൈൽ ഇഖ്ബാൽ ചൗധരി(30)യാണ് അറസ്റ്റിലായത്. ഷെർണൂരിൽ മലയാളി യുവാവിനൊപ്പം കഴിയുന്ന വിദേശ വനിതയെയാണ് ഇയാളും സുഹൃത്തുക്കളും ചേർന്ന് ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയ ശേഷം ലൈം​ഗിക പീഡനത്തിന് ഇരയാക്കിയത്.

ഇക്കഴിഞ്ഞ മെയ് 12ന് ദുബൈയിൽ വെച്ചായിരുന്നു യുവതി പീഡനത്തിന് ഇരയായത്. ബ്രസീലിയൻ മോഡലായ യുവതിയെ ഗോവയിൽ വച്ചാണ് പ്രതിയുൾപ്പടെ രണ്ട് പേർ പരിചയപ്പെടുന്നത്. യുവതി ദുബൈയിലുണ്ടെന്ന് മനസിലാക്കി പ്രതികൾ ഫ്ലാറ്റിൽ പാർട്ടിക്കു ക്ഷണിച്ചു. പിന്നീട് പ്രത്യേക പാനീയം നൽകി മയക്കിയ ശേഷം പീഡിപ്പിച്ചെന്നാണ് കേസ്. കൊച്ചിയിൽ തിരിച്ചെത്തിയ യുവതി നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം പരാതിയുമായി ചേരാനല്ലൂർ പൊലീസിനെ സമീപിക്കുകയായിരുന്നു.

ഷൊർണൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം ഗോവയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ആദ്യ ഘട്ടത്തിൽ കൊച്ചി എസിപി അന്വേഷിച്ച കേസ് തുടരന്വേഷണത്തിന് ഷൊർണൂരിലേക്കു കൈമാറി.തുടർന്ന് ഡിവൈഎസ്പി പി.സി.ഹരിദാസൻറെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് ചൗധരി പിടിയിലായത്.

ഇയാൾ കേസിലെ രണ്ടാം പ്രതിയാണെന്നും ഒന്നാമനായി അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു. യുവതി കഴിഞ്ഞ രണ്ട് വർഷത്തോളമായി ഷൊർണൂർ സ്വദേശിയായ യുവാവിനൊപ്പമാണ് കഴിയുന്നതെന്നും പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button