KeralaLatest NewsNews

ഇഡി നടപടി തോന്നിവാസം കേന്ദ്ര സര്‍ക്കാര്‍ ശൈലി മാറ്റുന്നില്ല എന്നതിന് തെളിവ്, ഇഡി നടപടിക്ക് എതിരെ എം.വി ഗോവിന്ദന്‍

ന്യൂഡല്‍ഹി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎമ്മിനെ പ്രതി ചേര്‍ത്ത ഇഡി നടപടിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ‘ഇഡി നടപടി തോന്നിവാസം കേന്ദ്ര സര്‍ക്കാര്‍ ശൈലി മാറ്റുന്നില്ല എന്നതിന് തെളിവാണിത്.ലോക്കല്‍ കമ്മറ്റിയോ ബ്രാഞ്ച് കമ്മിറ്റിയോ സ്ഥലം വാങ്ങിയാല്‍ അത് ജില്ല കമ്മറ്റിയുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്യുക. ഇത് പുതിയ സംഭവമല്ല. അതിന്റെ പേരില്‍ പ്രതി ചേര്‍ക്കാനുള്ള നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടും. ഇഡി ഇതുവരെ പാര്‍ട്ടിയെ ഔദ്യോഗികമായി ഒന്നും അറിയിച്ചിട്ടില്ല’, അദ്ദേഹം പറഞ്ഞു.

Read Also: ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയത് 70 ഓളം വിദ്യാര്‍ത്ഥികള്‍, പരീക്ഷാഫലം തടഞ്ഞുവെച്ച് ശ്രീലങ്ക

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎമ്മിന്റേതുള്‍പ്പെടെ 29 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. തൃശൂര്‍ ജില്ലാ സെക്രട്ടറിയുടെ ഉടമസ്ഥയിലുളള സ്ഥലവും 60 ലക്ഷം രൂപയും ഇതില്‍പ്പെടുന്നു. ബാങ്കില്‍ നിന്ന് ലോണെടുത്ത് തിരിച്ചടയ്ക്കാത്തവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയതില്‍ അധികവും. സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിന്റെ പേരിലുളള പൊറത്തിശേരി പാര്‍ട്ടി കമ്മിറ്റി ഓഫീസിനായുളള സ്ഥലവും കണ്ടുകെട്ടിയതില്‍പ്പെടുന്നു. സിപിഎമ്മിന്റെ എട്ട് ബാങ്ക് അക്കൗണ്ടുകളിലും ഇതിലുണ്ടായിരുന്ന അറുപത് ലക്ഷം രൂപയും മരവിപ്പിച്ചിട്ടുണ്ട്. സിപിഎമ്മിനേക്കൂടി പ്രതി സ്ഥാനത്തേക്ക് കൊണ്ടുവന്നാണ് ഇഡിയുടെ നടപടി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button