Latest NewsKerala

ദീപുവിന്റെ കൊലപാതകം: ഇൻഷുറൻസ് പണം തട്ടാൻ കൊല്ലപ്പെട്ട ദീപു തന്നെ ആസൂത്രണം ചെയ്ത പദ്ധതിയെന്ന് പ്രതിയുടെ വിചിത്ര വാദം

തിരുവനന്തപുരം: ക്വാറി ഉടമയായ ദീപുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി ചൂഴാറ്റുകോട്ട അമ്പിളി എന്ന ഷാജിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കടംകൂടിയത് കാരണം ഇൻഷുറൻസ് തുക കിട്ടാൻ ദീപു തന്നെ ആസൂത്രണം ചെയ്ത പദ്ധതിയെന്നാണ് പ്രതിയുടെ മൊഴി. ഷാജിയെയും കസ്റ്റഡിയിലുള്ള ഇയാളുടെ ഭാര്യയെയും ഇന്നലെ മലയത്തെ വീട്ടിൽ തെളിവെടുപ്പിനായി കൊണ്ടുവന്നെങ്കിലും പ്രാഥമിക പരിശോധനക്കു ശേഷം പോലീസ് മടങ്ങിപ്പോയി.

ഇന്ന് വീണ്ടും തെളിവെടുപ്പിനായി പ്രതിയെ മലയിൻകീഴിൽ എത്തിക്കാൻ സാധ്യതയുണ്ട്. കൊലപാതകത്തെക്കുറിച്ച് പ്രതി പറയുന്ന മൊഴിയിൽ വൈരുദ്ധ്യം ഉണ്ടെന്ന് പോലീസ് പറയുന്നു. ദീപു കൊലപാതകം ആസൂത്രണം ചെയ്യുകയും അത് തന്നെക്കൊണ്ട് ചെയ്യിപ്പിക്കുകയായിരുന്നുവെന്നുമാണ് പ്രതിയുടെ മൊഴി. എന്നാൽ പോലീസ് ഇത് തള്ളിക്കളയുന്നു.

മോഷണത്തിന് വേണ്ടി തന്നെയായിരുന്നു കൊലപാതകം എന്നാണ് പോലീസിന്റെ ഇതുവരെയുള്ള നിഗമനം. ഇതിന് ആവശ്യമായ തെളിവുകൾ ശേഖരിച്ച് വരികയാണെന്ന് പോലീസ് പറയുന്നു. മറ്റാരെങ്കിലും സഹായത്തിനു ഉണ്ടായിരുന്നോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button