KeralaLatest NewsNews

പിന്‍സീറ്റിലിരുന്ന് ദീപുവിന്റെ കഴുത്തറത്തു: കളിയിക്കാവിള കൊലപാതകത്തില്‍ പൊലീസ് പറഞ്ഞതിങ്ങനെ

തിരുവനന്തപുരം: ക്വാറി ഉടമയുടെ കൊലപാതകം ആസൂത്രിതമായി നടപ്പാക്കിയതാണെന്നു സംശയിക്കുന്നതായി തമിഴ്‌നാട് പോലീസ്. സ്ഥലം നേരത്തെ തീരുമാനിച്ച് വാഹനം ഇവിടെയെത്തിച്ച് കൊല നടത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന മണ്ണുമാന്തിയന്ത്രത്തിന്റെ ഓപ്പറേറ്ററാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ ഒന്നിലേറെപ്പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് അന്വേഷണസംഘം കരുതുന്നത്.

Read Aso: സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന് പിന്നിലും കേന്ദ്രമെന്ന് പഴിചാരി ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്‍ അനില്‍

മണ്ണുമാന്തിയന്ത്രത്തിന്റെ ഓപ്പറേറ്റര്‍മാരെയും ദീപുവിന്റെ ഫോണ്‍രേഖകളും കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇതിനായി ക്രിമിനല്‍ കേസുകള്‍ അന്വേഷിക്കുന്നതില്‍ വിദഗ്ധരായ തക്കല കേന്ദ്രീകരിച്ചുള്ള പ്രത്യേക സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. തമിഴ്‌നാട് പോലീസിന്റെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗവും ചേര്‍ന്നിരുന്നു.

ദീപു സഞ്ചരിച്ച കാര്‍ മാര്‍ത്താണ്ഡം ഭാഗത്തേക്കു പോയതിനു ശേഷം കളിയിക്കാവിള ഭാഗത്തേക്കു തിരികെ മടങ്ങിവരുന്നതായും വീണ്ടും യുടേണെടുത്ത് പെട്രോള്‍ പമ്പിനു സമീപത്തായി പാര്‍ക്ക് ചെയ്യുന്നതായും സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്നു കണ്ടെത്തിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button