തിരുവനന്തപുരം: ക്വാറി ഉടമയുടെ കൊലപാതകത്തില്‍ പിടിയിലായ ഗുണ്ടാ നേതാവിന്റെ ജീവിതത്തെ ആസ്പദമാക്കി സിനിമ ചിത്രീകരിക്കാന്‍ മാസങ്ങള്‍ക്കു മുന്‍പ് ചിലര്‍ സമീപിച്ചിരുന്നതായി തമിഴ്‌നാട് പൊലീസിനു മൊഴി നല്‍കിയതായി സൂചന.
Read Also: അമീബിക് മസ്തിഷ്‌ക ജ്വരം, 12കാരന്റെ നില അതീവ ഗുരുതരം: ഫാറൂഖ് കോളേജിന് സമീപത്തെ അച്ചന്‍കുളം അടച്ചു
മലയിന്‍കീഴ് സ്വദേശി ദീപുവിനെ (46) കളിയിക്കാവിളയില്‍ കാറിനുള്ളില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ചൂഴാറ്റുകോട്ട അമ്പിളിയുടെ ജീവിതമാണ് സിനിമയാക്കാന്‍ ചിലര്‍ സമീപിച്ചതായി സൂചന. വേദന അറിയാതെ ഒരാളെ കൊല്ലാന്‍ ആസൂത്രണം ചെയ്യുന്നതിനെക്കുറിച്ചും അമ്പിളി പൊലീസിനോടു പറഞ്ഞതായും വിവരമുണ്ട്. അമ്പിളിയുടെ പൂര്‍വ ചരിത്രവും മറ്റും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പൊലീസിനു ഇക്കാര്യം വ്യക്തമായത്.
മാസങ്ങള്‍ നീണ്ട ആസൂത്രണമാണ് ദീപുവിനെ കൊലപ്പെടുത്താന്‍ അമ്പിളി തയാറാക്കിയതെന്നു പോലീസ് പറയുന്നു. ഇരുവരും സൗഹൃദത്തിലായിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് 3.85 കോടിയോളം രൂപയുടെ ഇന്‍ഷുറന്‍സ് ദീപു എടുത്തിരുന്നതായി പൊലീസ് കണ്ടെത്തി. എന്നാല്‍ കൊലപാതകത്തിന് കാരണമെന്താണ് എന്നതില്‍ വ്യക്തതയില്ല.
Post Your Comments