KeralaLatest NewsNews

സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന് പിന്നിലും കേന്ദ്രമെന്ന് പഴിചാരി ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്‍ അനില്‍

തിരുവനന്തപുരം:വിലക്കയറ്റം ദേശീയ വിഷയമാണെന്ന് ഭക്ഷ്യ മന്ത്രി ജി ആര്‍.അനില്‍ നിയമസഭയില്‍ പറഞ്ഞു. വിലക്കയറ്റം ഏറെ ബാധിക്കുന്നത് കേരളത്തെയാണ്. സംസ്ഥാന സര്‍ക്കാരിന്റെ വിപണി ഇടപെടല്‍ വഴി വിലക്കയറ്റത്തിന്റെ തോത് ഇവിടെ കുറവാണ്. ശക്തമായ വിപണി ഇടപെടല്‍ നടത്തി.വിലക്കയറ്റം പിടിച്ച് നിര്‍ത്തിയെന്നും മന്ത്രി അവകാശപ്പെട്ടു. കാലാവസ്ഥ വ്യതിയാനം പച്ചക്കറി ലഭ്യതയെ ബാധിച്ചു. ഇത് ചില ഇനങ്ങള്‍ക്ക് വില കയറാന്‍ കാരണമായിട്ടുണ്ട്. അവശ്യസാധനങ്ങളുടെ വിലക്കയറ്റം സംബന്ധിച്ച അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.

Read Also: പ്രകോപനം തുടര്‍ന്ന് ഉത്തരകൊറിയ: ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചു

സംസ്ഥാന സര്‍ക്കാരിന് മാത്രം വിലക്കയറ്റം മനസിലാകുന്നില്ലെന്ന് വിഷയം ഉന്നയിച്ച റോജി എം ജോണ്‍ പറഞ്ഞു. സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല.ജകൃഷി മന്ത്രി സഭയില്‍ നല്‍കിയ മറുപടി പോലും വിലക്കയറ്റം ശ്രദ്ധയില്‍പ്പെട്ടിട്ടില്ല എന്നാണ്.പച്ചക്കറിയും മീന്‍വിലയും ഇരട്ടിയായി.സാധാരണക്കാരന് മാര്‍ക്കറ്റില്‍ കയറാന്‍ കഴിയാത്ത അവസ്ഥയാണ്. 85 രൂപക്ക് കൊടുക്കുമെന്ന് പറഞ്ഞ കെ ചിക്കന്‍ എവിടെ എന്ന് റോജി ചോദിച്ചു. 85 രൂപക്ക് ചിക്കന്റെ കാല് പോലും കിട്ടുന്നില്ലെന്നും എംഎല്‍എ ചൂണ്ടിക്കാണിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button