KeralaNattuvarthaNews

കാണാതായ മൂന്ന് വിദ്യാര്‍ഥികളെ വയനാട്ടില്‍ നിന്നും കണ്ടെത്തി: കുട്ടികള്‍ പോയത് 2000 രൂപയുമായി

പാലക്കാട്: പാലക്കാട് പത്തിരിപ്പാലയില്‍ നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ഥികളെ വയനാട് പുല്‍പ്പള്ളിയില്‍ നിന്നും കണ്ടെത്തി. ഇന്നലെ രാത്രിയാണ് ഇവരെ കണ്ടെത്തിയത്.10-ാം ക്ലാസ് വിദ്യാര്‍ഥികളായ അതുല്‍ കൃഷ്ണ, ആദിത്യന്‍, ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി അനിരുദ്ധ് എന്നിവരെയാണ് ഇന്നലെ കാണാതായത്. 2000 രൂപയുമായാണ് കുട്ടികള്‍ വീട് വിട്ടിറങ്ങിയത്.

Read Also: മലിനജലം കുടിച്ച് ഒരാള്‍ മരിച്ചു: കുടിവെള്ള ലൈനിലേയ്ക്ക് മലിന ജലം കലര്‍ന്നതാകാം മരണത്തിന് കാരണമെന്ന് അധികൃതര്‍

രാവിലെ സ്‌കൂളിലേക്ക് പോയ കുട്ടികള്‍ സ്‌കൂളില്‍ എത്തിയിരുന്നില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് രക്ഷിതാക്കള്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുട്ടികളെ കണ്ടെത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button