കൊല്ലം: ഒന്നരവർഷത്തോളം ലിവിംഗ് ടുഗെദർ പങ്കാളിയായിയിരുന്ന യുവാവ് നിരന്തരം ബലാത്സംഗം ചെയ്തെന്ന പരാതിയുമായി വിവാഹിതയായ യുവതി. വിവാഹിതയാണെന്ന വിവരം മറച്ചുവച്ചാണ് യുവതി കുറ്റിക്കാട് സ്വദേശിയായ യുവാവിനൊപ്പം ലിവിംഗ് ടുഗദർ ആരംഭിച്ചത്.
എന്നാൽ, ഇതിനിടെ തന്റെ പങ്കാളി വിവാഹിതയാണെന്ന വിവരം യുവാവ് തിരിച്ചറിഞ്ഞു. ഇതോടെ ബന്ധത്തിൽ നിന്നും പിന്മാറാൻ യുവാവ് ശ്രമിച്ചതോടെയാണ് യുവതി പീഡന പരാതി നൽകിയത്. യുവതിയുടെ പരാതിയിൽ കുറ്റിക്കാട് സ്വദേശിയായ യുവാവിനെ കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തു.ഒമ്പത് മാസം തിരുവനന്തപുരത്തും ആറുമാസം ബംഗളുരുവിലും ഇരുവരും ഒരുമിച്ച് താമസിച്ചിരുന്നു.
പിന്നീട് ഇവർ തമ്മിൽ പിണങ്ങി. യുവതി വിവാഹിതയായ വിവരം യുവാവ് അറിഞ്ഞിരുന്നില്ല. ഇക്കാര്യം അറിഞ്ഞതോടെ യുവാവ് പിൻമാറാൻ ശ്രമിച്ചപ്പോഴാണ് യുവതി പരാതി നൽകിയത്. തന്റെ സ്വകാര്യദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയിൽ പറയുന്നു.
Leave a Comment