KeralaLatest NewsNews

സ്ഫോടനം പാര്‍ട്ടിഗ്രാമങ്ങളില്‍, കണ്ണൂരിനെ വീണ്ടും അശാന്തിയിലേക്ക് വലിച്ചിഴയ്ക്കുകയാണ് സിപിഎം – കെ.സുരേന്ദ്രൻ

മയക്കുമരുന്ന് കച്ചവടം, ഗുണ്ടാ പിരിവ് എന്നിവ നടക്കുന്ന സ്ഥലത്താണ് സ്ഫോടനമുണ്ടായതെന്നും സുരേന്ദ്രൻ

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയുണ്ടാക്കിയ പ്രതിസന്ധി മറികടക്കാൻ സിപിഎം സംഘർഷത്തിന് ശ്രമിക്കുകയാണെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കണ്ണൂരിനെ വീണ്ടും അശാന്തിയിലേക്ക് വലിച്ചിഴയ്ക്കുകയാണ് സിപിഎം എന്നും സുരേന്ദ്രൻ പറഞ്ഞു. കണ്ണൂരില്‍ ബോംബ് സ്ഫോടനത്തില്‍ വയോധികൻ മരിച്ച സംഭവവും തിരഞ്ഞെടുപ്പ് സമയത്ത് പാനൂരില്‍ സിപിഎം പ്രവർത്തകൻ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതും സമഗ്രമായി അന്വേഷിക്കണമെന്നും തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.

read also :ബാരാമുള്ളയില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

പാർട്ടി ഗ്രാമത്തിലാണ് രണ്ട് സംഭവങ്ങളും നടന്നതെന്നും മയക്കുമരുന്ന് കച്ചവടം, ഗുണ്ടാ പിരിവ് എന്നിവ നടക്കുന്ന സ്ഥലത്താണ് സ്ഫോടനമുണ്ടായതെന്നും സുരേന്ദ്രൻ ആരോപിച്ചു.

‘ബൈക്കില്‍ യാത്ര ചെയ്യുന്ന കോളേജ് വിദ്യാർഥികളുടെ പോക്കറ്റടിക്കുന്നപോലെയുള്ള കാര്യങ്ങളും ഇവിടങ്ങളില്‍ നടന്നു. സിപിഎം നേതാക്കള്‍ക്ക് ഇതെല്ലാം അറിയാവുന്നതാണ്. പരാജയം മറികടക്കാൻ പഴയതുപോലെ സംഘർഷമുണ്ടാക്കാൻ സിപിഎം ശ്രമിക്കുകയാണോ എന്ന സംശയം ബിജെപിക്കുണ്ട്. സംഘർഷങ്ങള്‍ കുറഞ്ഞത് പാർട്ടി കേഡറുകളുടെ ആത്മവീര്യം നശിപ്പിച്ചുവെന്നാണ് ഒരു നേതാവ് സംസ്ഥാന സമിതിയില്‍ പറഞ്ഞത്. സംഘർഷങ്ങള്‍ നടത്തിയവർ ഇപ്പോള്‍ സ്വർണ്ണക്കടത്തിലേക്കും മാഫിയ പ്രവർത്തനങ്ങളിലേക്കും പോയിരിക്കുകയാണ്.

അവരെ തിരിച്ചുകൊണ്ടുവരാൻ വീണ്ടും സിപിഎം സംഘർഷമുണ്ടാക്കാൻ ശ്രമിക്കാൻ സാധ്യതയുണ്ട്. ഇതിനേക്കുറിച്ച്‌ സമഗ്രമായ അന്വേഷണം നടത്തണം. പാനൂരിലെ ബോംബ് സ്ഫോടനത്തിന് പിന്നില്‍ ആരാണെന്ന് പോലീസ് അന്വേഷിച്ചില്ല. എന്തിനുവേണ്ടിയാണ് ബോംബ് നിർമ്മിച്ചതെന്ന് കണ്ടെത്താൻ സാധിക്കാത്തത് പോലീസിന്റെ പാരാജയമാണ്. കണ്ണൂരിനെ വീണ്ടും അശാന്തിയിലേക്ക് വലിച്ചിഴയ്ക്കുകയാണ് സിപിഎം ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ നാട്ടിലാണ് സമാന അക്രമസംഭവങ്ങള്‍ ആവർത്തിക്കുന്നതെന്നത് മറക്കരുത്’,- സുരേന്ദ്രൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button