കൊച്ചി: വിമാന ടിക്കറ്റ് ഉള്‍പ്പെടെ വെച്ചാണ് കുവൈറ്റിലേക്കുള്ള യാത്രയ്ക്ക് കേന്ദ്രത്തിനോട് അപേക്ഷ തേടിയതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എന്നിട്ടും യാത്ര അനുമതി നല്‍കിയില്ലെന്നും കേരളത്തിനോട് ഇത് വേണ്ടായിരുന്നു എന്നും മന്ത്രി പറഞ്ഞു. മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി വീടുകളില്‍ എത്തിച്ചശേഷം ഇനി കുവൈറ്റിലേക്ക് പോകേണ്ടതുണ്ടോ എന്ന് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
‘കുവൈറ്റിലുണ്ടായ തീപിടിത്ത ദുരന്തത്തില്‍ കേരളത്തില്‍ നിന്നുള്ളവരാണ് ഏറ്റവുമധികം മരിച്ചത്. ഇന്ത്യക്കാരില്‍ പകുതിയിലേറെയും മരണപ്പെട്ടതു മലയാളികളാണ്. പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരും നമ്മുടെ ആളുകളാണ്. അവര്‍ക്കൊപ്പം നില്‍ക്കുന്നതിനും ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യുന്നതിനുമാണു പ്രതിനിധിയെ അയയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്’, മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.
‘ഒരു ദുരന്തത്തില്‍ കേരളത്തോട് ഇതു വേണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധി കുവൈറ്റില്‍ ഉണ്ടാകുമ്പോള്‍ അതിന്റെ ഗുണങ്ങള്‍ നമുക്കുണ്ടാകും. ആളുകളുടെ ചെറുതും വലുതുമായ ആവശ്യങ്ങളില്‍ സഹായിക്കാന്‍ സാധിക്കും. പല കാര്യങ്ങളിലും ഇടപെടാനും കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയിലേക്കു കൊണ്ടുവരാനും പറ്റും. മോര്‍ച്ചറിയുടെ ഭാഗത്തുനിന്ന് എല്ലാവരെയും പൊലീസ് മാറ്റുകയാണെന്നാണു വ്യാഴാഴ്ച രാത്രി നമ്മുടെ ആളുകള്‍ പറഞ്ഞത്. ആ രാജ്യത്തിന് അവരുടേതായ നിയമങ്ങളും മറ്റുമുണ്ടാകും. എന്നാല്‍, നമ്മുടെ ആളുകള്‍ക്ക് ആവശ്യമായ കാര്യങ്ങളില്‍ ഇടപെട്ട് വേഗത്തില്‍ നടപടിയെടുക്കാന്‍ സംസ്ഥാന പ്രതിനിധിയുണ്ടെങ്കില്‍ സാധിക്കുമായിരുന്നു’, മന്ത്രി ചൂണ്ടിക്കാട്ടി.
Leave a Comment