യുപി : കാമുകിയെ ശ്മശാനത്തിൽ വച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്. യുപിയിലെ ബുലന്ദ്ഷഹറിലാണ് ദാരുണമായ കൊലപാതകം. ആസ്മാ എന്ന യുവതിയാണ് കാെല്ലപ്പെട്ടത്. കാമുകിക്ക് മറ്റൊരു പ്രണയമുണ്ടെന്ന് ആരോപിച്ചാണ് ഇയാൾ കൊലപാതകം നടത്തിയത്.
തന്റെ രണ്ടര വർഷത്തെ സമ്പാദ്യമെല്ലാം ഇവള്‍ക്ക് വേണ്ടിയാണ് ചെലവഴിച്ചതെന്നും ഇനിയവള്‍ ജീവിച്ചിരിക്കാൻ അർഹയല്ലെന്നും പ്രതി പൊലീസിനോട് പറഞ്ഞു. മൊഹല്ല ഖിർഖാനിയിലെ ശ്മശാനത്തിലാണ് സംഭവം.
വഞ്ചനയ്‌ക്കുള്ള അർഹമായ ശിക്ഷ മരണമാണെന്നും ഒറ്റുന്നത് സുഹൃത്തുക്കളാണെങ്കിലും കൊല്ലുമെന്നും ഇയാള്‍ ഒരു ചിരിയോടെ പറയുന്ന ദൃശ്യങ്ങൾ പുറത്ത്.
അദ്നാൻ എന്നാണ് ഇയാളുടെ യഥാർത്ഥ പേരെന്ന് പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. മൃതദേഹം പൊലീസ് പോസ്റ്റുമോർട്ടത്തിന് അയച്ചു.
Post Your Comments