കണ്ണൂര്‍: കേന്ദ്ര സഹമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപി വീട്ടില്‍ വരുന്നതില്‍ പുതുമയില്ലെന്ന് നായനാരുടെ ഭാര്യ ശാരദ. സുരേഷ് ഗോപിയുടെ സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല. ഇതിന് മുന്‍പും പലതവണ വന്നിട്ടുണ്ടെന്നും ശാരദ ടീച്ചര്‍ പറഞ്ഞു. സുരേഷ് ഗോപിയും കുടുംബവുമായി വര്‍ഷങ്ങളായുള്ള സ്‌നേഹബന്ധമാണുള്ളത്. വീട്ടില്‍ വരുന്നവരുടെ രാഷ്ട്രീയം ചോദിക്കാറില്ലെന്നും ശാരദ ടീച്ചര്‍ പ്രതികരിച്ചു.
അതേസമയം, കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റ സുരേഷ് ഗോപി കണ്ണൂരിലെത്തി. രാവിലെ മാടായി കാവ് ക്ഷേത്രത്തിലെത്തിയ സുരേഷ് ഗോപി ദര്‍ശനം കഴിഞ്ഞ് ഇറങ്ങി. രാജരാജേശ്വര ക്ഷേത്രം, പറശിനിക്കടവ് മുത്തപ്പന്‍ മഠപ്പുര എന്നിവിടങ്ങളിലും സുരേഷ് ഗോപി ദര്‍ശനം നടത്തി. പിന്നീട് കണ്ണൂര്‍ പയ്യാമ്പലത്തെ മാരാര്‍ ജി സ്മൃതി കുടീരത്തിലെത്തി പുഷ്പാര്‍ച്ചന നടത്തി.
Post Your Comments