KeralaLatest NewsNews

രാഹുല്‍ ചാര്‍ജര്‍ വെച്ച് കഴുത്ത് ഞെരിച്ചുവെന്ന് പറഞ്ഞത് പച്ചക്കള്ളം, പന്തീരങ്കാവ് കേസില്‍ വീണ്ടും ട്വിസ്റ്റുമായി നവവധു

കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ വീണ്ടും ആരോപണങ്ങള്‍ നിഷേധിച്ച് പരാതിക്കാരിയായ യുവതി രംഗത്ത്. തന്നെ ആരും ഭീഷണിപ്പെടുത്തുന്നില്ലെന്നും താന്‍ സുരക്ഷിതയാണെന്നും യൂട്യൂബിലൂടെ പുറത്ത് വിട്ട പുതിയ വീഡിയോയില്‍ യുവതി വെളിപ്പെടുത്തി.

Read Also: കുവൈറ്റില്‍ ഉണ്ടായ വന്‍ തീപിടിത്തത്തില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ ദാരുണ മരണം: നടുക്കം രേഖപ്പെടുത്തി ഇന്ത്യ

‘സമ്മര്‍ദ്ദം കൊണ്ടാണ് വീട്ടില്‍ നിന്ന് മാറി നില്‍ക്കുന്നത്. അമ്മയെ അറിയിച്ചിട്ടാണ് വീട്ടില്‍ നിന്നും മാറി നില്‍ക്കുന്നത്. താന്‍ പരാതി പറയാത്തതിനാലാണ് പന്തീരാങ്കാവ് പൊലീസ് ആദ്യം കേസെടുക്കാതിരുന്നത്. തന്റെ ബന്ധുക്കള്‍ പലഘട്ടത്തിലും ആശയക്കുഴപ്പമുണ്ടാക്കി. മാധ്യമങ്ങള്‍ക്ക് മുന്നില്‍ കരഞ്ഞ് അഭിനയിക്കാന്‍ വീട്ടുകാര്‍ നിര്‍ബന്ധിച്ചു. ചാര്‍ജര്‍ കേബിള്‍ വെച്ച് കഴുത്ത് ഞെരിച്ചുവെന്ന് പറഞ്ഞത് പച്ചക്കള്ളമാണ്. തന്റെ കഴുത്തിലുള്ളത് ജന്മനാ ഉള്ള പാടാണ്. അത് മര്‍ദനമേറ്റതിന്റെ അല്ല. കയ്യില്‍ ഉണ്ടായിരുന്ന പരിക്കും റിസപ്ഷന്‍ പാര്‍ട്ടിക്ക് ഡാന്‍സ് കളിച്ചപ്പോള്‍ ഉണ്ടായതാണ്. ഇതാണ് താന്‍ മര്‍ദ്ദിച്ചതാണെന്ന് കാണിച്ചുകൊടുത്തത്. അന്ന് തനിക്ക് പക്വമായ നിലപാട് എടുക്കാന്‍ കഴിഞ്ഞില്ല. അതില്‍ കുറ്റബോധമുണ്ട്. അന്ന് രഹസ്യമൊഴി നല്‍കിയപ്പോള്‍ അച്ഛന്റെ സമ്മര്‍ദ്ദം കാരണം ആണ് കോടതിയോട് കള്ളം പറയേണ്ടി വന്നത്’, പുതിയ വീഡിയോയില്‍ യുവതി പറഞ്ഞു. കേസില്‍ മൊഴി മാറ്റവുമായി ബന്ധപ്പെട്ട് മൂന്നാമത്തെ വീഡിയോ ആണിപ്പോള്‍ യുവതി പുറത്തുവിട്ടിരിക്കുന്നത്.

തനിക്ക് പരാതിയുണ്ടായിരുന്നില്ലെന്നും രാഹുലേട്ടന്റെ കൂടെ പോകാനാണ് ആഗ്രഹിച്ചിരുന്നതെന്നും വീട്ടുകാര്‍ ഇടപെട്ട് കാര്യങ്ങള്‍ വഷളാക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button