Latest NewsKeralaMollywoodNewsEntertainment

ആ പോസ്റ്റുമായി എനിക്കൊരു ബന്ധവുമില്ല, സുരേഷ് ഗോപി ചേട്ടൻ വിജയിച്ചതിൽ സന്തോഷമുണ്ട്: ബൈജു

ഞാൻ എന്തിനാണ് അങ്ങനെയൊക്കെ എഴുതുന്നത്

സുരേഷ് ഗോപിയുടെ വിജയത്തെക്കുറിച്ചും മന്ത്രിസ്ഥാനത്തെക്കുറിച്ചും നടൻ ബൈജു സന്തോഷ് എഴുതിയെന്ന തരത്തിൽ ഒരു കുറിപ്പ് പ്രചരിക്കുന്നുണ്ട്. എന്നാൽ ഇത് എഴുതിത് താനല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബൈജു. സ്വപ്‌നാടനം നടത്തുന്നതുപോലെയുള്ള ആ കുറിപ്പ് താൻ എഴുതിയതായി ആരും പ്രചരിപ്പിക്കരുതെന്നും താൻ സ്വപ്നം കാണാറില്ലെന്നും ബൈജു മനോരമ ഓൺലൈനിനോട് പറഞ്ഞു.

read also: അഞ്ചു വയസുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛനെതിരെ കേസ്: പൊലീസ് സ്റ്റേഷനില്‍ പ്രതിയുടെ ആത്മഹത്യാശ്രമം

‘ഞാൻ എഴുതിയതെന്ന പേരിൽ ഒരു കുറിപ്പ് പ്രചരിക്കുന്നത് അറിഞ്ഞു. സുരേഷ് ഗോപി ചേട്ടനെപ്പറ്റി ഞാൻ എഴുതിയത് എന്ന രീതിയിലാണ് ആ കുറിപ്പ് ആളുകൾ പ്രചരിപ്പിക്കുന്നത്. ആ പോസ്റ്റുമായി എനിക്കൊരു ബന്ധവുമില്ല. അത് ഞാൻ എഴുതിയതോ പറഞ്ഞതോ അല്ല.’- ബൈജു വ്യക്തമാക്കി

‘ഞാൻ എന്തിനാണ് അങ്ങനെയൊക്കെ എഴുതുന്നത്. സുരേഷ് ഗോപി ചേട്ടൻ വിജയിച്ചതിൽ സന്തോഷമുണ്ട്’- ബൈജു പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button