ന്യൂഡല്‍ഹി: നിത്യജീവിതത്തില്‍ യോഗ ഉള്‍പ്പെടുത്തുന്നതിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജീവിതത്തിലെ പ്രതിസന്ധികളെയും വെല്ലുവിളികളെയും ചെറുത്തുനില്‍ക്കാനും സധൈര്യം മുന്നോട്ട് പോകാനുള്ള ഊര്‍ജ്ജവും യോ?ഗ നല്‍കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരും യോഗ അഭ്യസിക്കണമെന്നും പ്രധാനമന്ത്രി അഭ്യത്ഥിച്ചു.
ഇന്നേക്ക് പത്താം നാള്‍ ലോകം പത്താമത് അന്താരാഷ്ട്ര യോഗ ദിനം ആചരിക്കും. ദശലക്ഷക്കണക്കിന് ആളുകളെ ഒന്നിപ്പിക്കാന്‍ യോഗയ്ക്ക് കഴിഞ്ഞെന്നും സാംസ്‌കാരികവും ഭൂമിശാസ്ത്രപരവുമായ അതിരുകള്‍ മറികടന്ന് ഐക്യം പ്രോത്സാഹിപ്പിക്കുന്നതില്‍ യോഗയുടെ പങ്കിനെ കുറിച്ചും പ്രധാനമന്ത്രി മോദി എടുത്തുപറഞ്ഞു. യോഗ അഭ്യസിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി വരും ദിവസങ്ങളില്‍ വീഡിയോകള്‍ പങ്കുവയ്ക്കുമെന്നും പ്രധാനമന്ത്രി എക്‌സിലൂടെ അറിയിച്ചു.
യോഗയുടെ പ്രാധാന്യവും നേട്ടങ്ങളെയും ഓര്‍മ്മപ്പെടുത്തുന്നതിനും അവബോധം നല്‍കാനുമാണ് ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കുന്നത്. 2014 സെപ്തംബര്‍ 27-ന് യുഎന്‍ ജനറല്‍ അസംബ്ലിയുടെ 69-ാമത് സെഷനില്‍ നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് യോഗയ്ക്കായി ഒരു ദിനം സമര്‍പ്പിക്കുക എന്ന ആശയം മുന്നോട്ട് വച്ചത്. 193 യുഎന്‍ അംഗരാജ്യങ്ങളും ഏകകകണ്ഠമായ ധാരണയോടെ, 2014 ഡിസംബര്‍ 11 ന്, ഐക്യരാഷ്ട്രസഭ ജൂണ്‍ 21 ന് അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 2015 മുതല്‍ എല്ലാ വര്‍ഷവും ജൂണ്‍ 21ന് അന്താരാഷ്ട്ര യോഗാ ദിനമായി ആചരിക്കുന്നു.
Post Your Comments