Latest NewsIndia

ഇന്ത്യയിലെ ആദ്യ ബുള്ളെറ്റ് ട്രെയിൻ രണ്ടുവർഷത്തിനുള്ളിൽ പുറത്തിറങ്ങും: അശ്വിനി വൈഷ്ണവ്

ന്യൂഡല്‍ഹി: മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി 2026 ഓടെ പൂർത്തിയാകുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ചൊവ്വാഴ്ച ന്യൂഡല്‍ഹിയില്‍ നടന്ന റൈസിങ് ഭാരത് ഉച്ചകോടി 2024ല്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. ബുള്ളറ്റ് ട്രെയിൻ ഗതാഗത മാർഗ്ഗത്തിലുപരി മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിലുള്ള നഗരങ്ങളുടെ സമ്പദ് വ്യവസ്ഥയെയും ബന്ധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.

പദ്ധതി പൂർത്തിയാകുന്നതോടെ മുംബൈ, താനെ, വാപി, സൂറത്ത്, വഡോദര, ആനന്ദ്, അഹമ്മദാബാദ് എന്നീ നഗരങ്ങള്‍ ഒറ്റ സാമ്പത്തിക വലയത്തിലേക്കു മാറും. 500 കിലോമീറ്റർ പദ്ധതി പൂർത്തിയാക്കാൻ മറ്റു രാജ്യങ്ങള്‍ 20 വർഷമെടുക്കുമ്പോള്‍ ഇന്ത്യ 8 മുതല്‍10 വർഷങ്ങള്‍ കൊണ്ട് പദ്ധതി പൂർത്തിയാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആദ്യ ബുള്ളറ്റ് ട്രെയിൻ സൂറത്തിനും ബിലിമോറയ്ക്കുമിടയിലാണ് സർവീസ് നടത്തുക. ഏകദേശം 1400 ഹെക്ടർ ഭൂമിയാണ് പദ്ധതിക്കുവേണ്ടി ഏറ്റെടുത്തത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button