Latest NewsKeralaNews

നരേന്ദ്ര മോദി ശക്തനായ ഭരണാധികാരി, പിണറായി സര്‍ക്കാരിനെ കുറിച്ച് വിമര്‍ശനങ്ങള്‍ മാത്രം : സിപിഎം നേതാവ് ജി.സുധാകരന്‍

ആലപ്പുഴ: നരേന്ദ്ര മോദിയെ പുകഴ്ത്തിയും പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ചും മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരന്‍. നരേന്ദ്ര മോദി ശക്തനായ ഭരണാധികാരി. ബിജെപിയുടെ കേന്ദ്രമന്ത്രിമാര്‍ക്കെതിരെ അഴിമതി ആരോപണങ്ങളില്ല. കോണ്‍ഗ്രസ് ഭരണകാലത്തെ പോലെ അഴിമതി പൊട്ടിയൊഴുകുന്നില്ല. നേതാവ് ഉണ്ടെങ്കില്‍ ജനം പിന്നാലെ വരും. കേന്ദ്രമന്ത്രിമാര്‍ക്കെതിരെ വ്യക്തിപരമായ അഴിമതി ആരോപണങ്ങളില്ല’ ജി സുധാകരന്‍ പറഞ്ഞു.

Read Also: ബാര്‍കോഴ വിവാദം: യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം, പൊലീസിന് നേരെ കല്ലെറിഞ്ഞ് പ്രവര്‍ത്തകര്‍

‘ഒന്നാം പിണറായി സര്‍ക്കാര്‍ മികച്ചത്. എല്ലാ വകുപ്പും മികച്ചതായിരുന്നു.ആ സര്‍ക്കാരിന്റെ പേരിലാണ് പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നത്. ആ വികസന നേട്ടങ്ങള്‍ ഇപ്പോള്‍ ഒരു എംഎല്‍എയും പറയുന്നില്ല. രണ്ടാം പിണറായി സര്‍ക്കാരിന് വികസന നേട്ടങ്ങള്‍ ഇല്ല. രണ്ടാം പിണറായി സര്‍ക്കാരിനെ കുറിച്ച് പലര്‍ക്കും വിമര്‍ശനം മാത്രമാണ് ഉള്ളത്’, ജി സുധാകരന്‍ 24 ചാനലിനോട് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button