KeralaMollywoodLatest NewsNewsEntertainment

നട്ടെല്ലിന് ഉറപ്പുള്ള ആരെങ്കിലും വരും അവര്‍ക്കൊപ്പം ഞാൻ മുന്നോട്ട് പോകും: അഖില്‍ മാരാര്‍

കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് ഒരിക്കല്‍ കൂടി ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍

തൃശൂർ : മൂന്നാം മോദിസർക്കാർ മന്ത്രിസഭയില്‍ കേന്ദ്രമന്ത്രിയായി അധികാരമേറ്റ നടൻ സുരേഷ് ഗോപിക്ക് ആശംസകളുമായി സംവിധായകൻ അഖില്‍ മാരാർ . പൊരുതി നേടിയ വിജയവുമായി മലയാളത്തിന്റെ സുരേഷ് ഗോപി കേന്ദ്ര മന്ത്രി സഭയിലേക്ക് പോകുമ്പോള്‍ ഒരുപാട് സന്തോഷവും അഭിമാനവും തോന്നുന്നുവെന്നു അഖില്‍ മാരാർ പറയുന്നു.

read also: പാചകത്തിനിടെ ഗ്യാസ് സിലിണ്ടര്‍ തീഗോളമായി, ഉഗ്ര ശബ്ദത്തോടെ സ്ഫോടനം: അടുക്കള തകർന്നു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം 

പൊരുതി നേടിയ വിജയവുമായി മലയാളത്തിന്റെ സുരേഷ് ഗോപി കേന്ദ്ര മന്ത്രി സഭയിലേക്ക് ഒരുപാട് സന്തോഷവും അഭിമാനവും…
സുരേഷ് ഗോപി ജയിക്കും എന്ന് പലയിടത്തും ആവർത്തിച്ചു പറഞ്ഞ എനിക്ക് എന്റെ സുഹൃത്തുക്കളും മാധ്യമ സുഹൃത്തുക്കളും തന്ന ഉപദേശം റിസള്‍ട് വരുമ്ബോള്‍ അളിയനും എയറില്‍ കയറും…

മനുഷ്യനെ മനസിലാക്കാൻ വൈകിയാണെങ്കിലും മലയാളിക്ക് കഴിയും
എന്ന ഉറച്ച ബോധ്യവും കർമം സത്യത്തിനു നിരക്കുന്നതാണെങ്കില്‍ അതിന് ഈശ്വരൻ ഫലം നല്‍കും എന്ന വിശ്വാസവും ആണ് ബിജെപിയുടെ വർഗീയ നയങ്ങളില്‍ എതിരഭിപ്രായം രേഖപെടുത്തുമ്ബോഴും സുരേഷ് ഗോപി ജയിക്കും എന്ന് ഉറച്ചു പറയാൻ എന്നെ പ്രേരിപ്പിച്ച ഘടകം..

ഇത്രയും തിരക്കിനിടയില്‍ കഴിഞ്ഞ ദിവസം അദ്ദേഹം എന്നെ വിളിച്ചു…7 മിനിറ്റൊളം എന്നോട് സംസാരിച്ചു… എല്ലാം അറിയുന്നുണ്ടായിരുന്നു എന്നും മനഃപൂർവം ആണ് അഖിലിനെ തിരഞ്ഞെടുപ്പ് പരിപാടികളില്‍ വിളിക്കാതിരുന്നതെന്നും എന്നിലൂടെ നിങ്ങള്‍ക്കാർക്കും ഒരു നഷ്ടവും ഉണ്ടാകരുത് അത്രയേറെ എന്റെ കുടുംബത്തെ ഉള്‍പ്പെടെ പലരും ദ്രോഹിച്ചു എന്നദ്ധേഹം പറഞ്ഞപ്പോള്‍ എനിക്കത് പൂർണമായും മനസിലായി… രാഷ്‌ട്രീയ നിലപാട് തുറന്ന് പറയുന്ന എന്നെ ചില പരിപാടികളില്‍ നിന്ന് ഒഴിവാക്കിയത് എനിക്ക് അറിയാം…

എന്നോട് അടുപ്പമുള്ളവരെ പോലും ഭീഷണിപ്പെടുത്തി ചില സിനിമ പ്രൊജക്റ്റുകള്‍ മുടക്കിയതും എനിക്കറിയാം.. എനിക്ക് അഡ്വാൻസ് തന്നവർ അല്ലെങ്കില്‍ സിനിമ ചെയ്യാമെന്ന് ഉറപ്പ് നല്‍കിയ ചിലർ പിന്നീട് മെസ്സേജിന് റിപ്ലെ അയയ്‌ക്കാത്തതിന്റെ കാരണം എനിക്കറിയാം..നട്ടെല്ലിന് ഉറപ്പുള്ള ആരെങ്കിലും വരും അവർക്കൊപ്പം ഞാൻ മുന്നോട്ട് പോകും എന്നതാണ് എന്റെ നിലപാട്.. എന്നോട് അടുപ്പമുള്ള കമ്മ്യൂണിസ്റ് പാർട്ടി യില്‍ ഉള്ളവർ എന്നോടൊപ്പം ഫോട്ടോ എടുക്കുമ്ബോള്‍ ഞാൻ തമാശയ്‌ക്കു പറയും പാർട്ടിയില്‍ നിന്ന് പുറത്താക്കാത്തെ നോക്കിക്കോ.. അവർ പറയും അഖിലിനെ ഞങ്ങള്‍ക്ക് അറിയാം..

നരേന്ദ്ര മോദിക്കോപ്പമുള്ള ഒരു ചിത്രം പുറത്ത് വന്ന ശേഷം സുരേഷ് ഗോപി എന്ന മനുഷ്യനെ ഏത് രീതിയില്‍ നശിപ്പിക്കാൻ ശ്രമിച്ചു എന്നദ്ധേഹം എന്നോട് പറഞ്ഞപ്പോള്‍ ഞാനും ഓർത്തു സമാനമാണല്ലോ സുരേഷ് ഗോപിക്കൊപ്പം ഉള്ള എന്റെ ചിത്രത്തിന് ശേഷം എനിക്കെതിരെ ഉള്ളില്‍ കളിച്ച കളികള്‍..

യുദ്ധത്തിന് പോലും ധർമം ഉണ്ടെന്നിരിക്കെ അതിരുവിട്ട ആക്ഷേപങ്ങള്‍ കൊണ്ടും പരിഹാസം കൊണ്ടും വേട്ടയാടപ്പെട്ട ഒരുവന്റെ വിജയത്തെ ഞാൻ ഏറെ പ്രതീക്ഷയോടെ നോക്കി കാണുന്നു..
കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് ഒരിക്കല്‍ കൂടി ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍…

shortlink

Related Articles

Post Your Comments

Related Articles


Back to top button