
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻ.ഡി.എ സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കേരളത്തില്‍ നിന്ന് സുരേഷ് ഗോപിയും ജോർജ് കുര്യനുമാണ് കേന്ദ്രമന്ത്രിമാരാകുന്നത്. ഘടകകക്ഷി മന്ത്രിമാരില്‍ ജെ.ഡി.എസിന്റെ എച്ച്.ഡി. കുമാരസ്വാമിയും സത്യപ്രതിജ്ഞ ചെയ്തു. കേരളത്തില്‍ ഇടതുമുന്നണിയുടെ ഭാഗമായ ജെ.ഡി.എസ് കർണാടകയില്‍ ബി.ജെ.പിയുമായി ചേർന്നാണ് മത്സരിച്ചത്. എച്ച്.ഡി. കുമാരസ്വാമി കേന്ദ്രമന്ത്രിയായതില്‍ ഇടതുപക്ഷത്തെ പരിഹസിച്ച് കുറിപ്പു പങ്കുവച്ചിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍.
കുമാരസ്വാമി കേന്ദ്രമന്ത്രിയായതോടെ കേരളത്തിലെ എൻ.ഡി.എയ്ക്ക് രണ്ട് മന്ത്രിയും കേരളത്തിലെ എല്‍.ഡി.എഫിന് ഒരു മന്ത്രിയുമുണ്ടായിരിക്കുന്നുവെന്ന് രാഹുല്‍ പരിഹസിച്ചു. പിണറായി വിജയൻ മന്ത്രിസഭയിലെ വൈദ്യുതി മന്ത്രിയിയായ കൃഷ്ണൻകുട്ടിയുടെ നേതാവ് എച്ച്.ഡി. കുമാരസ്വാമി നരേന്ദ്രമോദി മന്ത്രിസഭയിലെ കേന്ദ്രമന്ത്രിയായിരിക്കുന്നു. ധ്വജപ്രണാമവും ലാല്‍സലാമും ഒന്നിച്ചു മുഴങ്ങുന്നുവെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കുറിച്ചു.
read also: സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും കേന്ദ്രമന്ത്രിമാര്‍: സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു
ഫേസ്‌ബുക്ക് പോസ്റ്റ്
ശ്രീ പിണറായി വിജയൻ മന്ത്രിഭയിലെ വൈദ്യുതി മന്ത്രിയായ ശ്രീ കൃഷ്ണൻകുട്ടിയുടെ നേതാവ് HD കുമാരസ്വാമി, ശ്രീ നരേന്ദ്രമോദി മന്ത്രിസഭയിലെ കേന്ദ്ര മന്ത്രിയായിരിക്കുന്നു…
അങ്ങനെ കേരളത്തിലെ NDAയ്ക്ക് രണ്ട് മന്ത്രിയും
കേരളത്തിലെ LDFന് ഒരു മന്ത്രിയുമുണ്ടായിരിക്കുന്നു…
ശ്രീ കുമാരസ്വാമിക്ക് കേരളത്തില്‍ LDFഉം BJPയും ഒന്നിച്ച് സ്വീകരണം നല്കും….
ധ്വജപ്രണാമവും ലാല്‍സലാമും ഒന്നിച്ച് മുഴങ്ങുന്നു.
Post Your Comments