Latest NewsKeralaNews

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മോഹന്‍ ലാലിന് ക്ഷണം, നടനെ നേരിട്ട് വിളിച്ച് നരേന്ദ്ര മോദി

തിരുവനന്തപുരം : മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് നടന്‍ മോഹന്‍ലാലിന് ക്ഷണം. നരേന്ദ്ര മോദി നേരിട്ട് മോഹന്‍ലാലിനെ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ക്ഷണിച്ചു. എന്നാല്‍ പങ്കെടുക്കുന്നതില്‍ മോഹന്‍ലാല്‍ അസൗകര്യം അറിയിച്ചു. വ്യക്തിപരമായ അസൗകര്യം കാരണം എത്താനാകില്ലെന്നാണ് മോഹന്‍ലാല്‍ അറിയിച്ചത്.

Read Also: കെഎസ്ഇബി പ്യൂൺ നടത്തിയ തട്ടിപ്പുകൾ ഞെട്ടിക്കുന്നത്, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും പിഎംഒയുടെയും വ്യാജ കത്ത്

വൈകിട്ട് 7.15ന് തുടങ്ങുന്ന മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കം അന്തിമ ഘട്ടത്തിലാണ്. ചടങ്ങില്‍ പങ്കെടുക്കാനായി ബംഗ്‌ളാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീന, സീഷല്‍സ് ഉപരാഷ്ട്രപതി അഹമദ് ആഫിഫ് എന്നിവര്‍ ഡല്‍ഹിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. സിനിമാ താരങ്ങളടക്കം ചടങ്ങില്‍ പങ്കെടുക്കും.

അതേസമയം, തൃശ്ശൂരിന്റെ നിയുക്ത എംപി സുരേഷ് ഗോപി മൂന്നാം മോദി സര്‍ക്കാരില്‍ കേന്ദ്ര മന്ത്രിയാകുന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്. നേരത്തെ കരാര്‍ ഒപ്പിട്ട 4 സിനിമകള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നും കാബിനറ്റ് റാങ്കില്‍ ചുമതലയേറ്റാല്‍ സിനിമകള്‍ മുടങ്ങുമെന്നും ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ സുരേഷ് ഗോപി അറിയിച്ചതായാണ് വിവരം. സുരേഷ് ഗോപി നിലവില്‍ തിരുവനന്തപുരത്ത് തുടരുകയാണ്. 12.30നുള്ള വിമാനത്തില്‍ ഡല്‍ഹിയിലേക്ക് പോകാനാണ് ആലോചന. കേന്ദ്രമന്ത്രിയാകാന്‍ സുരേഷ് ഗോപിയില്‍ ബിജെപി നേതൃത്വം സമ്മര്‍ദം ചെലുത്തുന്നതായാണ് വിവരം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button