കൊട്ടാരക്കര: തുണി ഇസ്തിരിയിടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഗൃഹനാഥന്‍ മരിച്ചു. വാളകം അമ്പലക്കര കോയിക്കല്‍ സിലി ഭവനില്‍ അലക്‌സാണ്ടര്‍ ലൂക്കോസ്(48) ആണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. ഈസമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ജോലി സ്ഥലത്തായിരുന്ന ഹരിത കര്‍മ്മസേനാംഗമായ ഭാര്യ രാജി അലക്‌സാണ്ടറെ ഫോണില്‍ വിളിച്ചെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് വിവരം അറിയിച്ചതിനെ തുടര്‍ന്ന് അയല്‍വാസി എത്തി പരിശോധിച്ചപ്പോഴാണ് ഷോക്കേറ്റ നിലയില്‍ അലക്‌സാണ്ടര്‍ ലൂക്കോസിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
വയയ്ക്കലില്‍ ഓഡിറ്റോറിയം ജീവനക്കാരനായിരുന്നു. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മകന്‍: അജു.
Post Your Comments