തൃശൂർ: സുരേഷ് ഗോപിയെ മനസ്സുനിറഞ്ഞാണ് തൃശ്ശൂരുകാർ ഏറ്റെടുത്തത്. അതുകൊണ്ടു തന്നെ അദ്ദേഹത്തിനായി പ്രാർത്ഥിക്കുന്ന നിരവധി ആളുകളുണ്ട്. സുരേഷ് ഗോപിക്കായി ആറടി നീളമുള്ള ശൂലം കവിളിൽ തറച്ച് വഴിപാട് നടത്തിയിരിക്കുകയാണ് ഒരാൾ. ചിയ്യാരം സ്വദേശി സന്തോഷാണ് ആറടി നീളം വരുന്ന ശൂലം കവിളിൽ തറച്ചത്. സ്വരാജ് റൗണ്ടിൽ മണികണ്ഠൻ ആലിനടുത്ത് മുരുകന്റെ ക്ഷേത്രത്തിലാണ് വഴിപാട് നടത്തിയത്.
74,686 വോട്ടിന്റെ ഭൂരിപക്ഷവുമായാണ് സുരേഷ് ഗോപി തൃശൂരിൽ വിജയിച്ചത്. എൽഡിഎഫിന്റെ വി എസ് സുനിൽ കുമാറിനെയും യുഡിഎഫിന്റെ കെ മുരളീധരനെയും തോൽപ്പിച്ചാണ് ബിജെപി പാർലമെന്റിലേക്ക് അക്കൌണ്ട് തുറന്നത്. മന്ത്രിയാകുമോയെന്ന ചോദ്യത്തിന് അങ്ങനെ ചോദിക്കരുതെന്നും മന്ത്രിയാക്കുമോയെന്ന് ചോദിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. സിനിമ അഭിനയം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments