KeralaLatest NewsNews

ഗള്‍ഫ് മേഖലയില്‍ നിന്നും കേരളത്തിലേക്കുള്ള വിമാനനിരക്ക് കുത്തനെ ഉയര്‍ത്തി വിമാനക്കമ്പനികള്‍

അബുദാബി: ഗള്‍ഫ് മേഖലയില്‍ നിന്നും കേരളത്തിലേക്കുള്ള വിമാനനിരക്ക് കുത്തനെ ഉയര്‍ത്തിയത് പ്രവസികളെ സംബന്ധിച്ച് കനത്ത തിരിച്ചടിയാകുന്നു. എല്ലാതവണത്തേത് പോലെ ഇത്തവണയും വിമാന ടിക്കറ്റ് പതിവ് പോലെ കുതിച്ചുയരുകയാണ്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റ് വിലയാണ് ഇപ്പോള്‍ വലിയ തോതില്‍ ഉയര്‍ന്നിരിക്കുന്നത്.

Read Also: ലോകത്തിലെ ഏറ്റവും തിരക്കേറിയ ജോണ്‍.എഫ്.കെന്നഡി എയര്‍പോര്‍ട്ടില്‍ വമ്പന്‍ ക്ഷേത്രം വരുന്നു

വേനലവധി കഴിഞ്ഞ് കേരളത്തിലെ സ്‌കൂളുകള്‍ തുറക്കാനിരിക്കെ യുഎഇയില്‍ സന്ദര്‍ശന വിസയിലായിരുന്ന കുടുംബങ്ങള്‍ ഇപ്പോള്‍ നാട്ടിലേക്ക് മടങ്ങുന്നുണ്ട്. ഇവരെ സംബന്ധിച്ചും ടിക്കറ്റ് നിരക്കിലെ വര്‍ധനവ് വലിയ തിരിച്ചടിയാണ്. ലോക്സഭാ തെരഞ്ഞെടുപ്പു വിധി വരുന്ന പശ്ചാത്തലത്തില്‍ പ്രവാസി രാഷ്ട്രീയ നേതാക്കളും പ്രവര്‍ത്തകരും കേരളത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നുണ്ട്. മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലുള്ളവരാണ് ഇത്തരത്തിലെത്തുന്ന ബഹഭൂരിപക്ഷം പേരും.

അതേസമയം, കേരളത്തില്‍ നിന്നും യു എ ഇയിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ ഇളവുണ്ട് എന്നതാണ് ഏക ആശ്വാസം. ദുബായില്‍ നിന്നും കോഴിക്കോടേക്ക് എത്താന്‍ ജൂണ്‍ മാസത്തില്‍ ശരാശരി 20000 രൂപയാണ് ടിക്കറ്റ് നിരക്ക്. വലിയ പെരുന്നാള്‍ ദിനത്തോട് അനുബന്ധിച്ച് ഇത് 28000 വരെയായും ഉയരുന്നുണ്ട്. അബുദാബിയില്‍ നിന്നും കോഴിക്കോടേക്കും നേരിട്ടുള്ള വിമാനത്തിന് മുപ്പതിനായിരത്തിലേറെ രൂപ കൊടുക്കണം. അതേസമയം കോഴിക്കോട് നിന്നും ദുബായിലേക്ക് പതിനായിരം രൂപയ്ക്ക് ടിക്കറ്റ് ലഭിക്കും.

ദുബായില്‍ നിന്നും കൊച്ചിയിലേക്കുള്ള കണക്ഷന്‍ വിമാനത്തിനും ജൂണ്‍ മാസത്തിലെ ശരാശരി ടിക്കറ്റ് നിരക്ക് 20000 രൂപയാണെന്നാണ് വിവിധ ഏജന്‍സികള്‍ വ്യക്തമാക്കുന്നത്. അതേസമയം ദുബായി-കൊച്ചി നേരിട്ടുള്ള വിമാനത്തിന് 40000 ത്തിന് അടുത്താണ് നിരക്ക്. എന്നാല്‍ കൊച്ചിയില്‍ നിന്നും ദുബായിലേക്ക് 9000 രൂപ മുതലുള്ള ടിക്കറ്റ് ലഭ്യമാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button