പാലക്കാട്: സാഹസിക രക്ഷാപ്രവർത്തകന്‍ കരിമ്പ ഷമീർ അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. ഉയരമുള്ള മരത്തിലും വെള്ളക്കെട്ടുകളിലും സധൈര്യം ഇറങ്ങി ആയിരങ്ങളെ രക്ഷിച്ച ഷമീർ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടർന്ന് സ്വയം വണ്ടി ഓടിച്ച് ആശുപത്രിയില്‍ എത്തുകയായിരുന്നു.
READ ALSO: അതിശക്തമായ മഴ: തൃശൂരില്‍ അശ്വിനി ആശുപത്രിയില്‍ വീണ്ടും വെള്ളക്കെട്ട്
കൂർമ്പാച്ചി മലയില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിച്ച സൈന്യത്തിന്റെ ദൗത്യസംഘത്തില്‍ അംഗമായിരുന്നു ഷമീർ. ഉത്തരാഖണ്ഡിലെ സില്‍ക്യാര തുരങ്കത്തില്‍ തൊഴിലാളികള്‍ അകപ്പെട്ടപ്പോഴും രക്ഷാപ്രവർത്തനത്തില്‍ പങ്കെടുത്തിരുന്നു.
Post Your Comments