KeralaLatest NewsNews

അതിശക്തമായ മഴ: തൃശൂരില്‍ അശ്വിനി ആശുപത്രിയില്‍ വീണ്ടും വെള്ളക്കെട്ട്

വെള്ളക്കെട്ടിനെ തുടര്‍ന്ന് രോഗികളെ മാറ്റി

തൃശൂർ: അതിശക്തമായ മഴ തുടരുകയാണ് സംസ്ഥാനത്ത്. തൃശൂരിൽ അശ്വിനി ആശുപത്രിയില്‍ വീണ്ടും വെള്ളം കയറി. ഐസിയുവിലേക്കടക്കം വെള്ളം കയറുന്ന സാഹചര്യമാണ്. ആശുപത്രിയുടെ മുന്‍വശത്തെ കനാല്‍ നിറഞ്ഞതാണ് ആശുപത്രിയിലേക്ക് വെള്ളം കയറാന്‍ കാരണമായത്.

read also: ‘ഓരോ വീട്ടിൽ ഓരോ ബോട്ട്’ ഉടന്‍ ആരംഭിക്കണം’ കൊച്ചിയിലെ വെള്ളക്കെട്ടിനെതിരെ നടി കൃഷ്ണപ്രഭ

വെള്ളക്കെട്ടിനെ തുടര്‍ന്ന് രോഗികളെ മാറ്റി. അഗ്നിരക്ഷാസേന ഉള്‍പ്പെടെയുള്ള സ്ഥലത്തെത്തി വെള്ളം മോട്ടർ ഉപയോഗിച്ച്‌ പുറത്തേക്ക് കളയാനുള്ള ശ്രമത്തിലാണ്. ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് ആശുപത്രിയില്‍ വെള്ളം കയറുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button