ട്രെയിനിന്റെ ബര്‍ത്തില്‍ കിടന്നിരുന്ന യുവതിയ പാമ്പ് കടിച്ചതായി സംശയം: പാമ്പിനെ കണ്ടതായി യാത്രക്കാര്‍

പാലക്കാട്: നിലമ്പൂര്‍ -ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ വച്ച് യുവതിയെ പാമ്പ് കടിച്ചതായി സംശയം. ആയുര്‍വേദ ഡോക്ടര്‍ ഗായത്രി (25)ക്കാണ് പാമ്പ് കടിയേറ്റതായി സംശയിക്കുന്നത്. ട്രെയിനിന്റെ ബര്‍ത്തില്‍ കിടക്കുകയായിരുന്നു ഗായത്രി. പാമ്പിനെ കണ്ടതായി യാത്രക്കാര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേ പരിശോധനയും അന്വേഷണവും ആരംഭിച്ചു.

Read Also:കൊച്ചിയില്‍ കനത്ത മഴ തുടരുന്നു, നഗരം വെള്ളക്കെട്ടില്‍: ഗതാഗതക്കുരുക്ക് രൂക്ഷം

യുവതിയെ പെരുന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ട്രെയിന്‍ നിലമ്പൂരിലെത്തിയ ശേഷം വനംവകുപ്പ് ആര്‍ആര്‍ ടി സംഘം കമ്പാര്‍ട്‌മെന്റില്‍ പരിശോധന നടത്തി. എന്നാല്‍ വനംവകുപ്പ് നടത്തിയ പരിശോധനയിലും പാമ്പിനെ കണ്ടെത്തിയില്ല.

Share
Leave a Comment