ആലപ്പുഴ: 14 വയസുകാരനെ മർദ്ദിച്ച സംഭവത്തിൽ ബിജെപി പ്രാദേശിക നേതാവ് പിടിയിൽ. ആലപ്പുഴ കൃഷ്ണപുരത്താണ് സംഭവം. കാപ്പില്‍ കിഴക്ക് ആലമ്പള്ളില്‍ മനോജ് (45) ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ വധശ്രമത്തിനു കേസെടുത്തു.
read also:അവയവത്തട്ടിപ്പിനിരയായ ഷെമീര്‍ വിദേശത്താണെന്ന് സൂചന
ആക്രി സാധനങ്ങളുമായി സൈക്കിളില്‍ പോകുമ്പോഴാണ് 14കാരനെ ഇയാള്‍ മർദ്ദിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം. മർദ്ദനത്തില്‍ കുട്ടിയുടെ കഴുത്തിനു പരിക്കേറ്റു. ആദ്യം കായംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും കുട്ടി ചികിത്സ തേടി.
Post Your Comments