Latest NewsKeralaNews

സര്‍വകലാശാല ക്യാമ്പസില്‍ കാട്ടാന ആക്രമണം: സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ടു

ക്യാംപസിലേക്ക് കയറിയ ആനയെ തുരത്താൻ ശ്രമിക്കുന്നതിനിടയിലായിരുന്നു ആക്രമണം

ചെന്നൈ: ഭാരതിയാർ സർവകലാശാലയുടെ കോയമ്പത്തൂർ ക്യാംപസില്‍ കാട്ടാന ആക്രമണത്തിൽ സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ടു. കോയമ്പത്തൂർ സ്വദേശി ഷണ്‍മുഖമാണ് കൊല്ലപ്പെട്ടത്.

വനാതിർത്തിയോട് ചേർന്നുളള ക്യാംപസിലേക്ക് കയറിയ ആനയെ തുരത്താൻ ശ്രമിക്കുന്നതിനിടയിലായിരുന്നു ആക്രമണം. ഷണ്‍മുഖത്തിനൊപ്പമുണ്ടായിരുന്ന മറ്റൊരു സുരക്ഷാ ജീവനക്കാരനായ സുരേഷ് കുമാർ ആനയുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലാണ്‌.

read also: കൂടുതല്‍ മഴയ്ക്ക് സാദ്ധ്യത, മിന്നല്‍ പ്രളയവും മലവെള്ളപ്പാച്ചിലും ഉണ്ടാകാം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

ആക്രമണത്തിന് ശേഷം ക്യാംപസില്‍ തമ്പടിച്ച ആനയെ തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി തുരത്തിയെങ്കിലും അര മണിക്കൂറിനുള്ളില്‍ വീണ്ടും ക്യാംപസിലേക്ക് ആന മടങ്ങിയെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button