സൗദിയില്‍ നിരവധി ഒഴിവുകള്‍, ജോബ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിച്ച് നോര്‍ക്ക

റിയാദ്: സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള (തബൂക്ക് പ്രോജക്ട്) സ്റ്റാഫ് നഴ്‌സ് ഒഴിവുകളിലാണ് നിയമനം നടക്കുന്നത്.

Read Also: നാഷണല്‍ ഹൈവേ അതോറിറ്റിയില്‍ ജോലിക്ക് അപേക്ഷിക്കാം, 1,25,000 വരെ ശമ്പളം: വിശദാംശങ്ങള്‍ ഇങ്ങനെ

സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള നോര്‍ക്ക റൂട്ട്‌സ് ആണ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നത്. യോഗ്യത, പ്രവൃത്തിപരിചയം, അപേക്ഷക്ക തീയതി തുടങ്ങി വിശദ വിവരങ്ങള്‍ അറിയാം.

കാര്‍ഡിയാക് കത്തീറ്ററൈസേഷന്‍, സി സി യു, ഡയാലിസിസ്, എമര്‍ജന്‍സി റൂം (ER), ഐ സി യു, മെഡിക്കല്‍ ആന്റ് സര്‍ജിക്കല്‍, മിഡ്വൈഫ്, എന്‍ ഐ സി യു, ന്യൂറോളജി, ഒബ്‌സ്റ്റെറിക്‌സ് (പ്രസവചികിത്സ)/ഗൈനക്കോളജി (OB/GYN), ഓപ്പറേഷന്‍ റൂം (OR), പീഡിയാട്രിക് സ്‌പെഷ്യാലിറ്റികളിലാണ് ഒഴിവുകള്‍.

നഴ്‌സിങില്‍ ബി എസ് സി പോസ്റ്റ് ബി എസ് സി വിദ്യാഭ്യാസ യോഗ്യതയും കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയമുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

മിഡ്വൈഫ് സ്‌പെഷ്യലിസ്റ്റുകള്‍ക്ക് കുറഞ്ഞത് 2 വര്‍ഷത്തെ ലേബര്‍ റൂം പരിചയവും വേണം. അപേക്ഷകര്‍ മുന്‍പ് എസ് എ എം ആര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവരാകരുത്. കുറഞ്ഞത് ആറുമാസത്തെ കാലാവധിയുളള സാധുതയുളള പാസ്‌പോര്‍ട്ടും ഉളളവരാകണം. അഭിമുഖസമയത്ത് പാസ്സ്‌പോര്‍ട്ട് ഹാജരാക്കേണ്ടതാണ്. ഇതിനായുളള അഭിമുഖങ്ങള്‍ മെയ് 27 മുതല്‍ നടക്കും.

വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവര്‍ത്തിപരിചയം, പാസ്സ്‌പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകളും സഹിതം rmt3.norka@kerala.gov.in എന്ന ഇ-മെയില്‍ ഐ.ഡിയിലേയ്ക്ക് മെയ് 24 രാവിലെ 10 മണിക്കകം അപേക്ഷിക്കണമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (ഇന്‍-ചാര്‍ജ്ജ്) അജിത്ത് കോളശ്ശേരി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

Share
Leave a Comment