ആലപ്പുഴ: രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ പരിപാടിയില്‍ പങ്കെടുക്കരുതെന്ന് പറഞ്ഞ് ചിലർ തന്നെ വിലക്കിയിരുന്നതായി പ്രീതി നടേശൻ. സംഘത്തെ ഭീകരസംഘടനയെ പോലെയാണ് പലരും വിലയിരുത്തുന്നതെന്നും എന്നാല്‍ ആദ്ധ്യാത്മികതയുടെ അടിത്തറയില്‍ നിന്നുകൊണ്ട് ബൗദ്ധികമായി ഉയരുക എന്ന ലക്ഷ്യമാണ് ആർഎസ്‌എസ് നിറവേറ്റുന്നതെന്നും പ്രീതി കൂട്ടിച്ചേർത്തു.
read also: വെങ്ങൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് ഒരു സ്ത്രീകൂടി മരിച്ചു
കുട്ടികളെ നല്ല ശീലം നല്‍കി വളർത്താൻ മാതാപിതാക്കള്‍ പ്രയാസപ്പെടുന്ന സമയത്താണ് ആർഎസ്‌എസിലൂടെ നൂറുകണക്കിന് കുട്ടികള്‍ ഒന്നിച്ച് ഉണ്ടും ഉറങ്ങിയും നല്ലകുട്ടികളായി പുറത്തേക്ക് വരുന്നത്. 21-ാം നൂറ്റാണ്ടിലെ അത്ഭുതം തന്നെയാണ് ആർഎസ്‌എസ് എന്നും പ്രീതി അഭിപ്രായപ്പെട്ടു.
‘ആർഎസ്‌എസ് നടത്തുന്നത് നിശബ്ദമായ സേവനമാണ്. ഭാരതത്തിന്റെ സംസ്‌കാരവും സംസ്‌കൃതിയും വളർത്തിയെടുക്കുക, രാജ്യസ്നേഹം ഊട്ടിയുറപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനമാണ് ആർഎസ്‌എസിന്റേത്. നമ്മുടെ യുവതലമുറക്ക് പ്രശ്നങ്ങള്‍ പരിഹരിക്കാൻ അറിയില്ല. അതിന് സാധിക്കണമെങ്കില്‍ മനക്കരുത്ത് വേണം. ആർഎസ്‌എസിലൂടെ ഇതിന് സാധിക്കുന്നുണ്ടെന്നും’ പ്രീതി നടേശൻ പറഞ്ഞു.
Post Your Comments