![](/wp-content/uploads/2024/05/hyp.jpg)
കൊച്ചി: പെരുമ്പാവൂർ വെങ്ങൂരില്‍ മഞ്ഞപ്പിത്തബാധയെ തുടർന്ന് ഒരാള്‍കൂടി മരിച്ചു. കരിയാമ്പുറത്ത് കാർത്യായനി (51) ആണ് മരിച്ചത്. രണ്ട് ആഴ്ചയോളം ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രി പത്ത് മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്.
read also: ഹോട്ടലിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ട് ദിവസങ്ങൾ മാത്രം : തീപിടിത്തം, ഒരാൾ മരിച്ചു
മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെ തുടർന്ന് ആദ്യം പെരുമ്പാവൂർ ആശുപത്രിയിലും അവിടെനിന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്കും ഇവരെ മാറ്റിയിരുന്നു.
മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണം 227 ആയി. ഇവരില്‍ 45ഓളം പേർ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. മൂന്ന് പേരുടെ നില ഗുരുതരമായി തുടരുന്നു.
Post Your Comments