KeralaLatest NewsNews

‘എല്ലാവരും എന്നെ ഭ്രാന്തനെപ്പോലെ കാണുന്നു’: കടയുടമയെ കുത്തിക്കൊന്ന കേസില്‍ പ്രതി അലൻ അറസ്റ്റില്‍

മാസങ്ങള്‍ക്ക് മുൻപാണ് അലനെ ബിനോയിയും ഭാര്യയും ചേർന്ന് ലഹരി മരുന്ന് കേന്ദ്രത്തില്‍ എത്തിച്ചത്

കൊച്ചി: ഫോർട്ട് കൊച്ചിയില്‍ കടയുടമയെ കുത്തിക്കൊന്ന സംഭവത്തിൽ പ്രതി അലൻ അറസ്റ്റില്‍. തോപ്പുംപടി മൂലംകുഴി സ്വദേശി ബിനോയി സ്റ്റാൻലിനാണ് കൊല്ലപ്പെട്ടത്. തോപ്പുംപടി അത്തിപ്പുഴ സ്വദേശിയാണ് അലൻ. ലഹരിമുക്ത ചികിത്സക്കായി അലനെ കൊണ്ടുപോയതിന്റെ പകയാണ് കൊലപാതകത്തിന് കാരണമായത് എന്നാണ് സൂചന.

read also: മണിക്കൂറില്‍ 130 കി.മീ വേഗം, കൂട്ടിയിടി ഒഴിവാക്കാന്‍ ‘കവച്’, വന്ദേ മെട്രോ ഉടന്‍: പ്രത്യേകതകള്‍ ഏറെ

ഇന്നലെ വൈകിട്ട് 7.45നാണ് കൊലപാതകം നടന്നത്. ബിനോയിയുടെ കടയില്‍ എത്തിയ അലന്‍ ഏറെ നേരം തർക്കിച്ചിരുന്നു. തുടർന്ന് പാന്‍റിനുള്ളില്‍ ഒളിപ്പിച്ച കത്തിഉപയോഗിച്ച്‌ അലന്‍ ബിനോയിയെ ആക്രമിക്കുകയായിരുന്നു. കൊലപാതകത്തിനു ശേഷം വീടിനടുത്തു തന്നെയുള്ള പൂട്ടിക്കിടന്ന വീട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നു. തുടർന്ന് പോലീസ് അലനെ കസ്റ്റഡിയിലെടുത്തു. മട്ടാഞ്ചേരി അസി. പൊലീസ് കമ്മിഷണർ ഓഫിസില്‍ ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

മാസങ്ങള്‍ക്ക് മുൻപാണ് അലനെ ബിനോയിയും ഭാര്യയും ചേർന്ന് ലഹരി മരുന്ന് കേന്ദ്രത്തില്‍ എത്തിച്ച്‌ ചികിത്സിപ്പിക്കുന്നത്. ഇവിടെ നിന്ന് തിരിച്ചെത്തിയതിനു പിന്നാലെ ബിനോയിക്ക് നേരെ പലവട്ടം ഭീഷണി മുഴക്കിയിട്ടുണ്ട്. തന്നെ കൊല്ലുമെന്ന് പറഞ്ഞ് അലൻ നടപ്പുണ്ടെന്ന് ബിനോയി സുഹൃത്തുക്കളോട് പറയുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button