Latest NewsKeralaNews

കല്ലെടുത്ത് തലയ്ക്ക് അടിക്കാൻ നോക്കി, കുടുംബത്തെ കത്തിച്ചു കളയുമെന്ന് ഭീഷണി: രോഗിയുടെ ആക്രമണം, പരാതിയുമായി ഡോക്ടർ

കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം

കോഴിക്കോട്: കോടഞ്ചേരിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച രോ​ഗി ഡോക്ടർക്കും ജീവനക്കാർക്കും നേരെ കയ്യേറ്റ ശ്രമം നടത്തിയ സംഭവത്തിൽ പ്രതികരണവുമായി മർദനമേറ്റ ഡോക്ടർ സുസ്മിത്ത്. തനിക്ക് പുറമെ മറ്റൊരു വനിതാ ഡോക്ടറോടും രോഗി മോശമായി പെരുമാറിയെന്ന് ഡോക്ടർ സുസ്മിത്ത് ഒരു ചാനലിനോട് പറഞ്ഞു.

READ ALSO: ചികിത്സയ്ക്ക് എത്തിയ രോഗി ഡോക്ടറെ അസഭ്യം വിളിച്ചു, കയ്യേറ്റം ചെയ്തു: ദൃശ്യങ്ങൾ പുറത്ത്

കല്ലെടുത്ത് തലയ്ക്ക് അടിക്കാൻ നോക്കിയപ്പോഴാണ് സ്വയരക്ഷാർത്ഥം പിടിച്ചു തള്ളിയതെന്നും മർദനത്തിന് പുറമേ, കുടുംബത്തെ കത്തിച്ചു കളയും എന്ന് ഭീഷണി രോഗി ഉയർത്തിയതായും ഡോക്ടർ പറഞ്ഞു. ഡോക്ടർമാരുടെയും ആശുപത്രി ജീവനക്കാരുടെയും ജീവിതം കടന്നുപോകുന്നത് അപകട സാഹചര്യത്തിലൂടെയാണ്. ഇത്തരം തെറ്റായ പ്രവണതയ്ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും ‍ഡോക്ടർ സുസ്മിത്ത് കൂട്ടിച്ചേർത്തു.

കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം നടന്നത്. രോ​ഗി ഡോക്ടറെ അസഭ്യം പറയുന്നതും പിന്നീട് കയ്യേറ്റം ചെയ്യുന്നതുമായ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button