Latest NewsKeralaNews

കരമന അഖില്‍ കൊലക്കേസ്: മുഖ്യ പ്രതി സുമേഷ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും പിടിയില്‍

രാജാജി നഗറില്‍ നിന്നാണ് വിനീത് രാജിനെ ഷാഡോ പൊലീസ് പിടികൂടിയത്.

കരമന: അഖില്‍ വധക്കേസില്‍ മുഖ്യ പ്രതി സുമേഷ് പിടിയില്‍. ഇതോടെ കേസില്‍ നേരിട്ട് പങ്കുളള മുഴുവന്‍ പ്രതികളും പോലീസ് പിടിയിലായി. കേസിലെ പ്രധാന പ്രതികളായ അഖില്‍ എന്ന അപ്പുവും വിനീത് രാജും അനീഷ്, ഹരിലാല്‍, കിരണ്‍, കിരണ്‍ കൃഷ്ണ തുടങ്ങിയവർ നേരത്തെ തന്നെ പോലീസിന്റെ പിടിയിലായി.

മുഖ്യപ്രതി അഖിലിനെ ഇന്ന് പുലര്‍ച്ച തമിഴ്‌നാട്ടിലെ വെള്ളിലോഡില്‍നിന്നാണ് പിടികൂടിയത്. രാവിലെ തിരുവനന്തപുരം ഫോര്‍ട്ട് സ്റ്റേഷനിലെത്തിച്ചു. രാജാജി നഗറില്‍ നിന്നാണ് വിനീത് രാജിനെ ഷാഡോ പൊലീസ് പിടികൂടിയത്.

read also: ആര്‍എംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേര്‍ക്ക് ആക്രമണം: സ്‌കൂട്ടറിലെത്തിയ സംഘം സ്‌ഫോടക വസ്തു എറിഞ്ഞു

കരുമം ഇടഗ്രാമം മരുതൂര്‍കടവ് പ്ലാവിള വീട്ടില്‍ കുമാറിന്റെയും സുനിതയുടെയും മകന്‍ അഖില്‍ (26) ആണ് കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘം അഖിലിനെ മര്‍ദിച്ചശേഷം കമ്പിവടി കൊണ്ട് തലയ്ക്കടിക്കുകയും ദേഹത്തേക്കു കല്ലെടുത്തിടുകയും ചെയ്തുവെന്നാണു വിവരം. വീടിനോടുചേര്‍ന്ന് പെറ്റ്ഷോപ് നടത്തുകയായിരുന്ന അഖിലിനെ ഇവിടെ നിന്നും സംഘം പിടിച്ചുകൊണ്ടു പോകുകയായിരുന്നു .

വോട്ടെടുപ്പ് ദിനം പാപ്പനംകോടിലെ ഒരു ബാറില്‍ വച്ചുണ്ടായ തര്‍ക്കമാണ് അതിക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്.

shortlink

Post Your Comments


Back to top button