പാലക്കാട്: മണ്ണാർക്കാട് കോട്ടോപ്പാടത്ത് പനി ബാധിച്ച് മൂന്ന് വയസുകാരി മരിച്ചു. അമ്പലപ്പാറ പട്ടികജാതി കോളനിയിലെ കുമാരന്‍റെ മകള്‍ ചിന്നുവാണ് മരണപ്പെട്ടത്. മൂന്നു വയസ്സായിരുന്നു.
പനിബാധിച്ച കുട്ടി ഇന്ന് രാവിലെ 10:45 ഓടെ വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments