മലപ്പുറം: പൊന്നാനിയില്‍ വീട്ടമ്മയെ കെട്ടിയിട്ട് മര്‍ദ്ദിച്ച് കവര്‍ച്ച. ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. പള്ളക്കളം സ്വദേശിനി രാധയുടെ സ്വര്‍ണാഭരണങ്ങളാണ് രണ്ടുപേര്‍ അടങ്ങുന്ന സംഘം കവര്‍ന്നത്. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
READ ALSO: ചുറ്റുമതിലിലും ഉണ്ട് കാര്യം: നിര്‍മ്മിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
രണ്ടുപേര്‍ ചേര്‍ന്നാണ് വീട്ടമ്മയുടെ കൈയിലും കഴുത്തിലും കാതിലും കിടന്ന മൂന്നര പവൻ സ്വർണം കവര്‍ന്നത്. വാ മൂടി കെട്ടിയ ശേഷം വീട്ടമ്മയുടെ ദേഹത്ത് ബലമായി കയറിയിരുന്ന് മര്‍ദ്ദിച്ച ശേഷമായിരുന്നു കവര്‍ച്ച. തുടര്‍ന്ന് സംഘം ഇരുട്ടില്‍ ഓടിമറയുകയായിരുന്നു. പരിക്കേറ്റ രാധയെ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments