ഹര്‍ദോ: ഒരു പൊലീസുകാരനും നാട്ടുകാരും ചേര്‍ന്ന് ഒരു കാളയെ ഓടിക്കാന്‍ ശ്രമിക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഉത്തര്‍പ്രദേശിലെ ഹര്‍ദോയില്‍ നിന്ന് പകര്‍ത്തിയതാണ് ഈ വീഡിയോ എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കാള പൊലീസുകാരന് പിന്നാലെയും, പൊലീസുകാരന്‍ കാളയ്ക്ക് പിന്നാലെ വടിയുമായും ഓടുന്നതാണ് വീഡിയോയില്‍ കാണുന്നത്. സംഭവം നടക്കുന്നത് രാത്രിയിലാണ്.
Read Also: കാട്ടാന ആക്രമണം റിപ്പോര്‍ട്ടിങ്ങിനിടെ: മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ എ.വി. മുകേഷ് കൊല്ലപ്പെട്ടു
ഒരു റോഡ് സൈഡില്‍ വച്ചാണ് സംഭവം. പൊലീസുകാരന്റെ ബൈക്കിന് മുന്നിലാണ് കാള നില്‍ക്കുന്നത്. വീഡിയോയില്‍ ആദ്യം കാണുന്നത് ഒരു പൊലീസുകാരന്‍ കാളയെ വടി വച്ച് തല്ലുന്നതും ഓടിക്കാന്‍ ശ്രമിക്കുന്നതുമാണ്. എന്നാല്‍, കാളയ്ക്ക് പോകാന്‍ ഒരുദ്ദേശ്യവും ഇല്ലായിരുന്നു. നടന്നു തളര്‍ന്നിട്ടാണോ എന്നറിയില്ല, ഇടയ്ക്ക് കാളയൊന്ന് കിടക്കുന്നതും കാണാം.
കാള പൊലീസുകാരന്റെ പിന്നാലെ പോകുന്നതും കാണാം. ആ സമയത്ത് അയാളുടെ കയ്യിലുണ്ടായിരുന്ന വടി താഴെ പോകുന്നു. എന്നിട്ടും അയാള്‍ കാളയെ ഭയപ്പെടുത്തി ഓടിക്കാന്‍ ശ്രമിക്കുന്നുണ്ട്. കാളയും അയാളെ വിടാതെ പിന്നാലെ പോവുന്നു. എന്തായാലും അയാള്‍ പിന്നെയും താഴെ വീണ വടി എടുക്കുകയും കാളയെ അത് കാണിച്ച് ഭയപ്പെടുത്തി ഓടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്.
പൊലീസുകാരന്‍ മാത്രമല്ല, അയാള്‍ക്കൊപ്പം നാട്ടുകാരില്‍ ചിലരും കാളയെ തല്ലി ഓടിക്കാന്‍ കൂടുന്നതും കാണാം. എന്നാല്‍, കാളയ്ക്ക് യാതൊരു കുലുക്കവും ഇല്ല, ഭയവും ഇല്ല. എന്തായാലും വീഡിയോയുടെ അവസാനവും കാള അവിടെ തന്നെ നില്‍ക്കുന്നതാണ് കാണുന്നത്.
ഒരു പൊലീസുകാരനും നാട്ടുകാരും ചേര്‍ന്ന് ഒരു കാളയെ ഓടിക്കാന്‍ ശ്രമിക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഉത്തര്‍പ്രദേശിലെ ഹര്‍ദോയില്‍ നിന്ന് പകര്‍ത്തിയതാണ് ഈ വീഡിയോ എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കാള പൊലീസുകാരന് പിന്നാലെയും, പൊലീസുകാരന്‍ കാളയ്ക്ക് പിന്നാലെ വടിയുമായും ഓടുന്നതാണ് വീഡിയോയില്‍ കാണുന്നത്. സംഭവം നടക്കുന്നത് രാത്രിയിലാണ്.
ഒരു റോഡ് സൈഡില്‍ വച്ചാണ് സംഭവം. പൊലീസുകാരന്റെ ബൈക്കിന് മുന്നിലാണ് കാള നില്‍ക്കുന്നത്. വീഡിയോയില്‍ ആദ്യം കാണുന്നത് ഒരു പൊലീസുകാരന്‍ കാളയെ വടി വച്ച് തല്ലുന്നതും ഓടിക്കാന്‍ ശ്രമിക്കുന്നതുമാണ്. എന്നാല്‍, കാളയ്ക്ക് പോകാന്‍ ഒരുദ്ദേശ്യവും ഇല്ലായിരുന്നു. നടന്നു തളര്‍ന്നിട്ടാണോ എന്നറിയില്ല, ഇടയ്ക്ക് കാളയൊന്ന് കിടക്കുന്നതും കാണാം.
കാള പൊലീസുകാരന്റെ പിന്നാലെ പോകുന്നതും കാണാം. ആ സമയത്ത് അയാളുടെ കയ്യിലുണ്ടായിരുന്ന വടി താഴെ പോകുന്നു. എന്നിട്ടും അയാള്‍ കാളയെ ഭയപ്പെടുത്തി ഓടിക്കാന്‍ ശ്രമിക്കുന്നുണ്ട്. കാളയും അയാളെ വിടാതെ പിന്നാലെ പോവുന്നു. എന്തായാലും അയാള്‍ പിന്നെയും താഴെ വീണ വടി എടുക്കുകയും കാളയെ അത് കാണിച്ച് ഭയപ്പെടുത്തി ഓടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്.
പൊലീസുകാരന്‍ മാത്രമല്ല, അയാള്‍ക്കൊപ്പം നാട്ടുകാരില്‍ ചിലരും കാളയെ തല്ലി ഓടിക്കാന്‍ കൂടുന്നതും കാണാം. എന്നാല്‍, കാളയ്ക്ക് യാതൊരു കുലുക്കവും ഇല്ല, ഭയവും ഇല്ല. എന്തായാലും വീഡിയോയുടെ അവസാനവും കാള അവിടെ തന്നെ നില്‍ക്കുന്നതാണ് കാണുന്നത്.
Post Your Comments