കോട്ടയം: വാകത്താനത്ത് കോണ്‍ക്രീറ്റ് മിക്‌സിങ് യന്ത്രത്തിനുള്ളിലിട്ട് ഇതര സംസ്ഥാന തൊഴിലാളിയെ കൊന്ന കേസിലെ പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.19 കാരന്‍ ആസം സ്വദേശി ലേമാന്‍ കിസ്‌കിനെയാണ് ജോലിയിലെ തര്‍ക്കത്തെ തുടര്‍ന്ന് സഹപ്രവര്‍ത്തകന്‍ പാണ്ടിദുരൈ കൊന്നത്. കൃത്യം നടത്തിയ വാകത്താനം തോട്ടയ്ക്കാട് റൂട്ടിലെ കൊണ്ടോടി കോണ്‍ക്രീറ്റ് പ്ലാന്റിലും, പ്രതി താമസിച്ചിരുന്ന വീട്ടിലും തെളിവെടുപ്പ് നടത്തി.
Read Also: തിരുവല്ലയില്‍ യുവതിക്ക് നേരെ മദ്യപന്റെ ആക്രമണം
മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ച പുതുപ്പള്ളി കൊട്ടരത്തിക്കല്‍ കടവിലും പ്രതിയെ എത്തിച്ചു. കൊല നടത്തിയ രീതിയും തെളിവുകള്‍ ഒളിപ്പിക്കാന്‍ ശ്രമിച്ചതും പാണ്ടി ദുരൈ പൊലീസിന് കാണിച്ചു കൊടുത്തു.
കഴിഞ്ഞ ഏപ്രില്‍ 26 നായിരുന്നു കൊലപാതകം. പ്ലാന്റ് ഓപ്പറേറ്ററായ കോണ്‍ക്രീറ്റ് മിക്‌സര്‍ വൃത്തിയാക്കാനായി ആസാം സ്വദേശിയായ ലേമാന്‍ കിസ്‌ക് എന്ന പത്തൊമ്പതുകാരന്‍ മെഷീന് ഉള്ളില്‍ ഇറങ്ങിയപ്പോള്‍ പാണ്ടി ദുരൈ മെഷീന്‍ പ്രവര്‍ത്തിപ്പിക്കുകയായിരുന്നു. മെഷീനില്‍ നിന്ന് പുറത്തേക്ക് തെറിച്ചു വന്ന ലേമാന്റെ ശരീരം മാലിന്യ കുഴിക്കുള്ളില്‍ പാണ്ടി ദുരൈ താഴ്ത്തി. മുകളില്‍ കോണ്‍ക്രീറ്റ് മാലിന്യം തള്ളി മൃതദേഹം ഒളിപ്പിക്കാനും പ്രതി ശ്രമിച്ചു. രണ്ട് ദിവസത്തിനു ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.
സൂപ്പര്‍വൈസറായ തന്റെ നിര്‍ദ്ദേശങ്ങള്‍ ലേമാന്‍ അനുസരിക്കാത്തതിന്റെ പേരിലായിരുന്നു കൊലപാതകം എന്നാണ് പോലീസ് പറയുന്നത് .സ്വാഭാവിക മരണം എന്ന നിലയില്‍ ആയിരുന്നു ആദ്യം പൊലീസ് അന്വേഷണം. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ കേസില്‍ നിര്‍ണായകമായി.
Post Your Comments