Latest NewsIndia

ഭർത്താവ് ചായയിൽ ഉറക്ക​ഗുളിക കലർത്തി നൽകും, ഭർതൃപിതാവും സഹോദരനും ഉൾപ്പെടെയുള്ളവർ ബലാത്സംഗം ചെയ്യും: ഇരയായത് 15വർഷത്തോളം!

ഭർത്താവിന്റെ ഒത്താശയോടെ ഭർത്താവിന്റെ കുടുംബത്തിലെ നിരവധിപേർ തന്നെ ബലാത്സം​ഗം ചെയ്തെന്ന പരാതിയുമായി യുവതി. രാജസ്ഥാനിലെ ചുരു സ്വദേശിനിയായ യുവതിയാണ് ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഭർത്താവ് തനിക്ക് ചായയിൽ ഉറക്ക​ഗുളിക കലർത്തി നൽകുകയും മയങ്ങിയ ശേഷം ഭർത്താവിന്റെ പിതാവും ഭർതൃസഹോദരനും അടക്കമുള്ള ബന്ധുക്കൾ ലൈം​ഗികബന്ധത്തിലേർപ്പെടുകയും ചെയ്തു എന്നാണ് യുവതിയുടെ പരാതി.

കഴിഞ്ഞ 15 വർഷമായി ഭർത്താവ് നിരന്തരം മയക്കുഗുളികകൾ നൽകിയിരുന്നതായാണ് യുവതിയുടെ ആരോപണം. തുടർന്ന് ഭർതൃപിതാവ് ഉൾപ്പെടെയുള്ളവരുമായി ലൈംഗികബന്ധത്തിലേർപ്പെടാനും ഭർത്താവ് നിർബന്ധിച്ചിരുന്നു. ഇതിനെ എതിർത്താൽ ക്രൂരമായി മർദിച്ചിരുന്നതായും യുവതിയുടെ പരാതിയിൽ പറയുന്നു.

ഭർത്താവിന്റെ ആവശ്യങ്ങൾ എതിർത്തതോടെ ചായയിൽ മയക്കുഗുളികകൾ കലർത്തിനൽകി. തുടർന്നാണ് ഭർതൃപിതാവും കുടുംബാംഗങ്ങളും ലൈംഗികമായി പീഡിപ്പിച്ചതെന്നും പരാതിയിലുണ്ട്. ഇതിനെ എതിർത്തപ്പോൾ ഒരിക്കൽ ഭർത്താവ് കഴുത്തറത്ത് കൊല്ലാൻ ശ്രമിച്ചെന്നും അന്ന് ഓടിരക്ഷപ്പെടുകയാണുണ്ടായതെന്നും യുവതി പറഞ്ഞു. അതേസമയം, യുവതിയുടെ പരാതിയിൽ എട്ടുപേർക്കെതിരേ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതായും അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button