Latest NewsKerala

രാത്രി ബെഡ്റൂമിലെത്തിയ ഭർത്താവ് കണ്ടത് ഭാര്യയുടെ സുഹൃത്തിനെ, കോഴിക്കോട് യുവാവിനെ വെട്ടി, ടേബിള്‍ഫാന്‍ ഉപയോഗിച്ചും മർദനം

കോഴിക്കോട്: രാത്രി കിടപ്പുമുറിയിൽ ഭാര്യയുടെ സുഹൃത്തിനെ കണ്ട ഭര്‍ത്താവ് യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കോഴിക്കോട് താമരശ്ശേരിക്ക് സമീപം കട്ടിപ്പായാണ് സംഭവം. യുവതിയുടെ ഭര്‍ത്താവായ മലപ്പുറം സ്വദേശിയുടെ ആക്രമണത്തിൽ അരീക്കോട് സ്വദേശിയായ യുവാവിന്റെ തലക്കും മുഖത്തും വെട്ടേറ്റു. കത്തിയെടുത്തു വന്ന ഭർത്താവ് സുഹൃത്തിനെ ആക്രമിക്കുകയും സമീപത്തുണ്ടായിരുന്ന ടേബിള്‍ ഫാന്‍ ഉപയോഗിച്ച് മര്‍ദ്ദിക്കുകയും ചെയ്തു.

ഇരുപത്തിമൂന്നുകാരിയായ യുവതിയും ഭര്‍ത്താവും കുട്ടിയുമാണ് ഈ വീട്ടില്‍ താമസിക്കുന്നത്. നേരത്തെ, ഭാര്യയെയും മകനെയും കാണാനില്ലെന്ന് കാണിച്ച് മൂന്ന് ദിവസം മുന്‍പ് ഭർത്താവ് താമരശ്ശേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇത് സംബന്ധിച്ച അന്വേഷണം നടക്കുന്നതിനിടയിലാണ് ഇന്നലെ രാത്രി പതിനൊന്നോടെ യുവതിയുടെ സുഹൃത്തിന്റെ ബന്ധുക്കള്‍ യുവതിയെ പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചത്. തുടര്‍ന്ന് പൊലീസ് ഭർത്താവിനെയും ബന്ധുക്കളെയും വിളിച്ചു വരുത്തി യുവതിയെ ഇവര്‍ക്കൊപ്പം വിടുകയായിരുന്നു. എന്നാൽ പിന്നീട് വീട്ടിലെത്തിയ ശേഷം കിടപ്പുമുറിയില്‍ കയറുകയായിരുന്നു സുഹൃത്ത്. ഇതിനെച്ചൊല്ലി ഭർത്താവും സുഹൃത്തും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും സംഘര്‍ഷത്തിൽ കലാശിക്കുകയുമായിരുന്നു.

എന്നാൽ പിന്നീട് യുവതിയും സുഹൃത്തും വീടുവിട്ടിറങ്ങുകയായിരുന്നു. നാട്ടുകാരാണ് ആംബുലന്‍സിൽ ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയത്. താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. താമരശ്ശേരി എസ്ഐ ബാബുരാജിന്റെ നേതൃത്വത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button