കൊച്ചി: പനമ്പള്ളിനഗറില്‍ നവജാത ശിശുവിനെ കൊലപാതകത്തില്‍ ആണ്‍സുഹൃത്തിന് പങ്കില്ലെന്ന് പൊലീസ്. തൃശൂര്‍ സ്വദേശിയായ ആണ്‍ സുഹൃത്തിന്റെ മൊഴി രേഖപ്പെടുത്തി. താന്‍ പീഡനത്തിന് ഇരയായതായും ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവാണ് തന്നെ നിര്‍ബന്ധിച്ചു ലൈംഗിക പീഡനം നടത്തിയതെന്നും യുവതി പോലീസിന് മൊഴി നല്‍കിയിരുന്നു. പിന്നാലെ ആണ്‍ സുഹൃത്ത് പൊലീസ് നിരീക്ഷണത്തിലായിരുന്നു.
Read Also: താമിര്‍ ജിഫ്രിയുടെ മരണം, പ്രതികളായ പൊലീസുകാരെ വീട്ടിലെത്തി അറസ്റ്റ് ചെയ്ത് സിബിഐ
യുവതിയുമായി സൗഹൃദം മാത്രമെന്നാണ് ആണ്‍ സുഹൃത്തിന്റെ മൊഴി. ഇന്നലെ രാവിലെ 8 മണിയോടെ പനമ്പിള്ളി നഗറില്‍ നടുറോഡില്‍ ആണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഈ കേസിലാണ് കുട്ടിയെ കൊലപ്പെടുത്തിയ ശേഷമാണ് പാഴ്സല്‍ കവറിലാക്കി ഫ്ളാറ്റില്‍ നിന്ന് പുറത്തെറിഞ്ഞത് എന്ന് കണ്ടെത്തിയിരിക്കുന്നത്.
കുട്ടി കൊല്ലപ്പെടും മുന്‍പ് തന്നെ ശരീരത്തില്‍ ഗുരുതരമായ പരിക്കുകള്‍ ഏറ്റിരുന്നതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്. തലയോട്ടിക്കടക്കം ഗുരുതരമായി പരുക്കേറ്റിരുന്നു. കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് പ്രതിയായ യുവതി മൊഴി നല്‍കി. കഴുത്തില്‍ ഷാള്‍ ഇട്ട് മുറുക്കിയെന്നും വായില്‍ തുണി തിരുകിയെന്നും യുവതി പൊലീസിന് മൊഴി നല്‍കി.
Post Your Comments