![](/wp-content/uploads/2024/05/missing.jpg)
അബുദാബി: അബുദാബിയില്‍ ഒരുമാസം മുമ്പ് കാണാതായ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ഒരുമനയൂര്‍ കാളത്തുവീട്ടില്‍ സലീം – സഫീനത്ത് ദമ്പതികളുടെ മകന്‍ ഷെമീലാണ് (28) മരിച്ചത്.
Read Also: നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയതില്‍ പക, അതിഥി തൊഴിലാളിയെ കൊലപ്പെടുത്തി ദമ്പതികള്‍
പൊലീസ് അന്വേഷണത്തില്‍ മൃതദേഹം കഴിഞ്ഞ ദിവസം മുസഫയിലെ ഷെമീലിന്റെ താമസസ്ഥലത്തിന് അടുത്തുനിന്ന് കണ്ടെത്തുകയായിരുന്നു. മാര്‍ച്ച് 31 മുതലാണ് ഷെമീലിനെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ നിന്ന് കണ്ടെത്തിയ മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. മൃതദേഹം ബനിയാസ് മോര്‍ച്ചറിയിലേക്ക് മാറ്റിയ പൊലീസാണ് ഷെമീല്‍ ജോലി ചെയ്യുന്ന സ്ഥാപനത്തെ വിവരം അറിയിച്ചത്. അബുദാബിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു ഷെമീല്‍.
Post Your Comments