ശംഖുംമുഖം: വേളി ടൂറിസ്റ്റ് വില്ളേജിലെ ശംഖ്കുളത്തിലെ രണ്ടായിരത്തിലധികം വരുന്ന മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. ഒരുകിലോ മുതല്‍ നാല് കിലോ വരെ തൂക്കമുള്ള തിലോപ്പിയ, കരിമീൻ, കണമ്പ് തുടങ്ങിയ ഇനത്തില്‍പ്പെട്ടവയാണ് ചത്തുപൊങ്ങിയത്. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം.
വ്യാഴാഴ്ച പുലർച്ചയോടെ കൂടുതല്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങി. കുളത്തില്‍ നൂറിലധികം ആമകളുണ്ടെങ്കിലും മീനുകള്‍ മാത്രമാണ് ചത്ത് പൊങ്ങിയത് ഡെപ്യൂട്ടി ഡയറക്ടറുടെ നിർദ്ദേശമനുസരിച്ച് ജീവനക്കാർ ചത്ത മത്സ്യങ്ങളെ കുഴിയെടുത്ത് മൂടി. കുളത്തില്‍ നിന്ന് വെള്ളം ശേഖരിച്ച് പരിശോധനയ്ക്കയച്ചു.ഫലം ലഭിച്ചാല്‍ മാത്രമേ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയതിന്റെ കാരണം വ്യക്തമാകൂവെന്ന് അധികൃതർ പറയുന്നു.
Post Your Comments