UAELatest NewsNewsGulf

വീട്ടില്‍ നിന്ന് അമ്മയുമായി വഴക്കിട്ട് വീട്ടില്‍ നിന്നിറങ്ങിയ പ്രവാസി ബാലനെ മരിച്ച നിലയില്‍ കണ്ടെത്തി

അജ്മാന്‍: യുഎഇയില്‍ മൂന്നാഴ്ച മുമ്പ് കാണാതായ പ്രവാസി ബാലനെ മരിച്ച നിലയില്‍ കണ്ടെത്തി. പാകിസ്ഥാന്‍ സ്വദേശിയായ 17 വയസുകാരന്‍ ഇബ്രാഹിം മുഹമ്മദിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വീട്ടില്‍ അമ്മയുമായി വഴക്കിട്ട ശേഷമാണ് കുട്ടി ഇറങ്ങിപ്പോയതെന്നാണ് റിപ്പോര്‍ട്ടുകള്‍. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ വിവരം അജ്മാന്‍ പൊലീസ് വീട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് വീട്ടുകാരെത്തി മൃതദേഹം തിരിച്ചറിഞ്ഞു.

Read Also: പൊള്ളുന്ന ചൂടിൽ 5000 പേരുടെ ഡാന്‍സ്, ബോധരഹിതരായി കുട്ടികൾ: നടൻ പ്രഭുദേവയ്ക്ക് നേരെ കടുത്ത പ്രതിഷേധം

പാകിസ്ഥാനി ദമ്പതികളുടെ രണ്ട് ആണ്‍ മക്കളില്‍ മൂത്തയാളായിരുന്നു മരണപ്പെട്ട ഇബ്രാഹിം മുഹമ്മദ്. അജ്മാനിലെ അല്‍ ഖോര്‍ ടവറിന് സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്നും ഹൃദയഭേദകമായ വാര്‍ത്തയാണ് പൊലീസില്‍ നിന്ന് ലഭിച്ചതെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. നേരത്തെ കുട്ടിയെ കാണാതായതിന് പിന്നാലെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കുട്ടിയുടെ അച്ഛന്‍ സാമൂഹിക മാധ്യമങ്ങളിളൂടെ അഭ്യര്‍ത്ഥന നടത്തുകയും ചെയ്തു.

മകന്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയോടെയായിരുന്നു കഴിഞ്ഞിരുന്നതെന്ന് അമ്മ പറഞ്ഞു. അവനെ ഷാര്‍ജയില്‍ കണ്ടതായി പല ദിവസങ്ങളില്‍ വിവരം ലഭിച്ചു. എന്നാല്‍ അവിടെയെത്തി പരിശോധിച്ചപ്പോള്‍ വിവരങ്ങളെല്ലാം തെറ്റായിരുന്നെന്ന് മനസിലാവുകയായിരുന്നു. മകന്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയോടെയാണ് ഓരോ ദിവസവും തള്ളിനീക്കിയത്. ഏറ്റവും പേടിച്ചിരുന്ന വാര്‍ത്ത ഇന്ന് എന്നെ തേടിയെത്തി. ഒരു അമ്മയ്ക്കും തന്റെ അവസ്ഥ വരരുതെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button