PoliticsThrissurKeralaLatest NewsNews

ചേട്ടനുവേണ്ടി പ്രാര്‍ഥിക്കാന്‍ അദ്ദേഹം അസുഖംവന്ന് കിടക്കുകയാണോ? ഞാൻ സഹോദരിയല്ല എന്നാണ് അദ്ദേഹം പറഞ്ഞത്: പത്മജ

തൃശ്ശൂര്‍: തൃശ്ശൂരിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയും സഹോദരനുമായ കെ. മുരളീധരന്‍ വിജയിക്കുമെന്ന് കരുതുന്നില്ലെന്ന് പത്മജ വേണുഗോപാല്‍. തന്നെ വേണ്ട എന്നുപറഞ്ഞ സഹോദരനുവേണ്ടി താന്‍ എന്തിന് പ്രാര്‍ഥിക്കണമെന്നും പത്മജ ചോദിച്ചു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പത്മജ.

ബി.ജെ.പി. പാര്‍ട്ടിയിലേക്ക് മാറിയശേഷമുള്ള ആദ്യവോട്ട് എന്ന പ്രത്യേകതയുണ്ട് ഇത്തവണ. എന്നെ സംബന്ധിച്ചിടത്തോളം അതൊരു വലിയ പ്രത്യേകതയാണ്. ഞാന്‍ ഏതു പ്രസ്ഥാനത്തില്‍ വിശ്വസിക്കുന്നോ അതിനുവേണ്ടിയാണ് എല്ലാക്കാലവും വോട്ട് ചെയ്തിട്ടുള്ളത്. അതിനെ എന്റെ അച്ഛന്‍പോലും ചോദ്യംചെയ്തിട്ടില്ല.

ഞാന്‍ ഒരുദാഹരണം പറയാം, അച്ഛന്‍ ഡെമോക്രാറ്റിക് ഇന്ദിരാ കോണ്‍ഗ്രസ് (ഡി.ഐ.സി.) പാര്‍ട്ടിയില്‍ അംഗമായിരുന്ന കാലം. ആ സമയത്ത് ഞാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരുന്നു. അന്ന് ഞാന്‍ ആര്‍ക്കാണ് വോട്ട് ചെയ്തത് എന്ന് ചോദിക്കാതിരിക്കാനുള്ള മര്യാദ അദ്ദേഹം കാണിച്ചിരുന്നു. സ്വന്തം മനഃസാക്ഷിക്കനുസരിച്ച് വോട്ട് ചെയ്‌തോളാനാണ് അദ്ദേഹം അന്നും പറഞ്ഞിട്ടുള്ളത്. അതുകൊണ്ടുതന്നെ എന്റെ ഇഷ്ടത്തിന് വോട്ട് ചെയ്യുന്നത് എനിക്ക് പുത്തരിയല്ല, പത്മജ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button