Latest NewsNewsIndia

ഇന്ത്യ ഉയരങ്ങളിലേയ്ക്ക്,മണിക്കൂറില്‍ 250 കി.മീ വേഗതയില്‍ പായുന്ന ബുള്ളറ്റ് ട്രെയിന്‍ നിര്‍മ്മിക്കാന്‍ റെയില്‍വെ

ന്യൂഡല്‍ഹി: ബുള്ളറ്റ് ട്രെയിന്‍ തദ്ദേശീയമായി നിര്‍മ്മിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. മണിക്കൂറില്‍ 250 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാനാകുന്ന ട്രെയിനാണ് പരിഗണനയിലെന്ന് സൂചന. ട്രെയിനിന്റെ ഡിസൈന്‍ തയ്യാറാക്കുന്നത് ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ്.

Read Also: സ്വതന്ത്ര സ്ഥാനാർത്ഥിയായി പ്രചാരണം: നടൻ മൻസൂർ അലിഖാൻ നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞു വീണ് ആശുപത്രിയിൽ

നിലവിലുള്ള ട്രെയിനുകളുടെ വേഗതയെ വെല്ലുന്ന ട്രെയിനാണ് നിര്‍മ്മിക്കുന്നതെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. നിര്‍ദിഷ്ട അഹമ്മദാബാദ് – മുംബൈ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് ജാപ്പനീസ് സാങ്കേതികവിദ്യയായ ഷിന്‍കാന്‍സെന്‍ ആണ് ഉപയോഗിക്കുന്നത്. ഷിന്‍കാന്‍സെന്‍ ഇ5 സീരീസ് ബുള്ളറ്റ് ട്രെയിനുകള്‍ക്ക് മണിക്കൂറില്‍ 320 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാനാവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button