Latest NewsKeralaMollywoodNewsEntertainment

വാക്ക് പറഞ്ഞാല്‍ അത് എങ്ങനെയും നിറവേറ്റും, സുരേഷേട്ടന്റെ കൂടെ നില്‍ക്കുകയാണെങ്കില്‍ തൃശൂരിന്റെ ഭാഗ്യമാണ്: ജസ്ന സലീം

സ്വന്തം മകളുടെ കല്യാണം ആയിട്ടും രാവിലെ മൂന്നരയ്‌ക്ക് ഗുരുവായൂർ റോഡില്‍ നിന്ന ആളാണ് സുരേഷ്ഗോപി

സുരേഷ് ഗോപി ഒരു വാക്ക് പറഞ്ഞാല്‍ അത് എങ്ങനെയും നിറവേറ്റുന്ന ഒരാൾ ആണെന്നും സുരേഷ് ഗോപിക്കൊപ്പം നില്‍ക്കുകയാണെങ്കില്‍ തൃശൂരിലെ ജനങ്ങളുടെ ഭാഗ്യമാണെന്നും ജസ്ന സലീം. ഉണ്ണിക്കണ്ണനെ വരച്ച്‌ ശ്രദ്ധേയയായ വ്യക്തിയാണ് ജസ്ന സലീം. തൃശൂരില്‍ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു ജസ്ന സലിം.

read also: രാഷ്ട്രീയം ഉപേക്ഷിച്ച ശേഷം, ബിഗ് ബോസ്സ് ജയിച്ച ശേഷം ബിജെപി യ്ക്ക് അനുകൂലമായി ഒന്നും പറഞ്ഞിട്ടില്ല : അഖിൽ മാരാർ

ജസ്നയുടെ വാക്കുകൾ ഇങ്ങനെ,

‘സുരേഷേട്ടൻ ഒരു വാക്ക് പറഞ്ഞാല്‍ അത് എങ്ങനെയും നിറവേറ്റുമെന്നുള്ളതിന്റെ തെളിവാണ് ഞാൻ. ആ കാഴ്ച ഞാൻ കണ്ടതാണ്, സ്വന്തം മകളുടെ കല്യാണം ആയിട്ടും രാവിലെ മൂന്നരയ്‌ക്ക് ഗുരുവായൂർ റോഡില്‍ നിന്ന ആളാണ് സുരേഷ്ഗോപി. ഇതൊക്കെ ആരെ കൊണ്ടെങ്കിലും സാധിക്കുമോ? എന്റെ വാപ്പ മൂന്ന് പെണ്‍മക്കളുടെ കല്യാണം നടത്തിയതാണ്. എന്റെ വാപ്പയുടെ ടെൻഷൻ എനിക്കറിയാം.

ഏതൊരു മാതാപിതാക്കളായാലും ടെൻഷൻ ഉണ്ടാകും. കാരണം, നമ്മുടെ കുട്ടി മറ്റൊരു വീട്ടിലേക്ക് പോകുകയാണ്. ആ ടെൻഷന്റെ ഇടയിലാണ് എന്റെ ആവശ്യവും സുരേഷേട്ടൻ നടത്തിയത്. എന്നെ സ്വന്തം മകളെപോലെ കണക്കാക്കി എന്റെ ആവശ്യവും സാധിപ്പിച്ചു തന്ന ഏട്ടനാണ്. ഈ സുരേഷേട്ടന്റെ കൂടെ നിങ്ങള്‍ നില്‍ക്കുകയാണെങ്കില്‍ നിങ്ങളുടെ ഭാഗ്യമാണ്. വിശ്വസിക്കാം നൂറു വട്ടം, ഒരു കാര്യം ചെയ്യും എന്ന് വാക്ക് നല്‍കിയാല്‍ ചെയ്തിരിക്കും.’- ജസ്ന സലീം പറഞ്ഞു.

മകളുടെ കല്യാണ തിരക്കിനിടയിലും ജസ്ന വരച്ച ഉണ്ണിക്കണ്ണന്റെ ചിത്രം പ്രധാനമന്ത്രിക്ക് നേരിട്ട് കൈമാറാൻ സുരേഷ് ഗോപി അവസരമൊരുക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button