പി ബാലചന്ദ്ര കുമാറിന് തലച്ചോറില്‍ അണുബാധയും വൃക്കരോഗവും ഹൃദയാഘാതവും: ജീവിതത്തിലേയ്ക്ക് തിരിച്ചുകയറാനാകാതെ സംവിധായകന്‍

 

തിരുവനന്തപുരം: തലച്ചോറിലെ അണുബാധയും വൃക്കരോഗവും തുടര്‍ച്ചയായ ഹൃദയാഘാതവും കൊണ്ട് രോഗദുരിതത്തില്‍ നിന്ന് കരകയറാനാകാതെ സംവിധായകല്‍ പി.ബാലചന്ദ്ര കുമാര്‍. കുറേക്കാലമായി വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ ആണ് ബാലചന്ദ്ര കുമാര്‍. ഇദ്ദേഹത്തിന്റെ രണ്ട് വൃക്കകളും ഇപ്പോള്‍ പ്രവര്‍ത്തന രഹിതമാണ്. ഒപ്പം തലച്ചോറില്‍ അണുബാധയും ഉണ്ട്. കൂടാതെ തുടര്‍ച്ചയായുള്ള ഹൃദയാഘാതവും സംവിധായകനെ പിന്തുടരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആഴ്ചയില്‍ മൂന്ന് ഡയാലിസിസുകള്‍ക്ക് ആണ് അദ്ദേഹം വിധേയനാകുന്നത്. എഴുന്നേറ്റ് നില്‍ക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ് നിലവില്‍ ബാലചന്ദ്ര കുമാര്‍.

Read Also: തൃപ്രയാര്‍ ദക്ഷിണ ഭാരതത്തിലെ അയോധ്യ: വടക്കുന്നാഥന്‍, തൃപ്രയാര്‍, ഗുരുവായൂര്‍ ക്ഷേത്രങ്ങളെ നമിച്ച് പ്രധാനമന്ത്രി മോദി

ബാലചന്ദ്ര കുമാറിന്റെ സിനിമയുമായി ബന്ധപ്പെട്ട വരുമാനം ഇപ്പോള്‍ പൂര്‍ണമായും നിലച്ച അവസ്ഥയിലാണ്. ചികിത്സയ്ക്കും സ്ഥിരമെടുക്കുന്ന മരുന്നിനും വലിയ ചെലവാണ് വരുന്നതെന്ന് ബാലചന്ദ്ര കുമാര്‍ പറയുന്നു. പല സുഹൃത്തുക്കളുടെയും സഹായത്തോടെയാണ് ഇപ്പോള്‍ മുന്നോട്ട് പോയ്‌ക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Share
Leave a Comment